31 July 2025, 06:53 PM IST

കുഞ്ചാക്കോ ബോബനും പ്രിയയും, പ്രിയയുടെ മാതാപിതാക്കൾ | ഫോട്ടോ: www.facebook.com/KunchackoBoban
ഭാര്യ പ്രിയയുടെ മാതാപിതാക്കളുടെ 50-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഒരുമയുടെ ഈ യാത്രയ്ക്ക് എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആശംസിച്ചു. ആഘോഷത്തിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
'50 വർഷത്തെ വൈവാഹിക ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ... ഉയർച്ച താഴ്ചകളും സന്തോഷങ്ങളും ദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ.
ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹവും ചുംബനങ്ങളും. നന്ദി... എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്.' കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.
‘ഇന്നേക്ക് 50 വർഷം’ എന്ന് രേഖപ്പെടുത്തിയ ടിഷർട്ട് ധരിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും മറ്റു ബന്ധുക്കളും വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തത്.
Content Highlights: Actor Kunchacko Boban celebrates his in-laws` 50th wedding anniversary. He shared photos
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·