'നിങ്ങളുടെ മക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടു, പെൺമക്കൾ വിധവകളായി, നടപടിവേണം'; മോദിയോട് ​ഗാനരചയിതാവ്

8 months ago 7

Manoj Muntashir

ഗാനരചയിതാവ് മനോജ് മുൻതാഷിർ | ഫോട്ടോ: Instagram

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി ​ഗാനരചയിതാവ് മനോജ് മുൻതാഷിർ. സംഭവത്തിൽ അഗാധമായ ദുഃഖവും രോഷവും പ്രകടിപ്പിച്ച അദ്ദേഹം ശക്തമായ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം പഹൽ​ഗാം ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയത്.

ആദിപുരുഷ് എന്ന ചിത്രത്തിനുവേണ്ടി ​ഗാനങ്ങളെഴുതിയ കവിയാണ് മനോജ് മുൻതാഷിർ. ഒരുപക്ഷേ ഇത്തവണ നിങ്ങളുടെ സഹോദരനോ മകനോ കൊല്ലപ്പെട്ടിട്ടുണ്ടാവില്ല. എന്നാൽ നിങ്ങൾ എത്രകാലം സുരക്ഷിതരായിരിക്കും? കശ്മീരിൽ അല്ലെങ്കിൽ, മുർഷിദാബാദിലോ, കൊൽക്കത്തയിലോ, ഗോധ്രയിലോ, ഡൽഹിയിലോ, മുസാഫർനഗറിലോ നിങ്ങൾ കൊല്ലപ്പെടാം. സിംഹത്തിനു പകരം ആടാകാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അറവുശാലയിലേക്ക് തയ്യാറായിരിക്കൂ എന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

കർണാടക സ്വദേശിയായ മഞ്ജുനാഥ് ശിവത്തിനെ ഭാര്യ പല്ലവിയുടെ മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “തൻ്റെ ജീവനും എടുക്കാൻ പല്ലവി ഭീകരരോട് യാചിച്ചപ്പോൾ, ‘ഞങ്ങൾ നിന്നെ കൊല്ലില്ല. പോയി മോദിയോട് പറയൂ എന്നാണ് അവർ നൽകിയ മറുപടി.

'അതെ, ഞങ്ങൾ മോദിയോട് സംസാരിക്കും. നിങ്ങൾ രാഷ്ട്രപിതാവാണ്, നൂറുകോടി ഹിന്ദുക്കളുടെ സംരക്ഷകനാണ്. നിങ്ങളുടെ മക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടു, നിങ്ങളുടെ പെൺമക്കൾ വിധവകളായി, അമ്മമാർക്ക് അവരുടെ മക്കളെ നിങ്ങളുടെ വാതിൽക്കൽ നഷ്ടപ്പെട്ടു. കൊലപാതകികൾ ഞങ്ങളുടെ ഒരു മകളോട് പറഞ്ഞു, ‘പോയി മോദിയോട് പറയൂ.’ ഞങ്ങൾ നിങ്ങളോട് പറഞ്ഞിരിക്കുന്നു, സർ. ഇനി നിങ്ങളുടെ നീക്കത്തിനുള്ള സമയമാണ്.” മനോജ് പറഞ്ഞു.

ഏപ്രിൽ 22 ന് പഹൽഗാമിലെ പ്രശസ്തമായ ബൈസരൺ പുൽമേട്ടിലാണ് സംഭവം നടന്നത്. ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു നേപ്പാൾ പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെടുകയും ചെയ്തു. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

Content Highlights: Lyricist Manoj Muntashir urges PM Modi for beardown enactment against Pakistan aft the Pahalgam attack

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article