വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍
ഇനി എട്ട് ദിവസത്തിനുള്ളില്‍, ദസറ ആഘോഷത്തോടനുബന്ധിച്ച് 'രണബാലി' നിങ്ങളുടെ മുന്നിലെത്തും. നമ്മളില്‍ നിന്ന് മറച്ചുവെച്ച ചരിത്രം, നമ്മള്‍ അറിയരുതെന്ന് അവര്‍ ആഗ്രഹിച്ച നായകന്മാരുടെ ചരിത്രം, നമ്മള്‍ മറന്നുപോകാതിരിക്കാന്‍ നാടോടി പാരമ്പര്യങ്ങളിലൂടെയും ബുറകഥകളിലൂടെയും സംരക്ഷിക്കപ്പെട്ട കഥകള്‍ ആ ചരിത്രം തിരുത്താനുള്ള ശ്രമമാണ് ഒക്ടോബര്‍ 16-ന് 'രണബാലി' നടത്താന്‍ പോകുന്നത്. ആ നായകന്മാരെ ആഘോഷിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ സിനിമ. ആ ബുറകഥകളെയും ആ ചരിത്രത്തെയും 'രണബാലി' ലോകമെമ്പാടും എത്തിക്കുമെന്നും, ബിഗ് സ്‌ക്രീനില്‍ ആ ലോകം അനുഭവിച്ചറിയാനും നിങ്ങളെയെല്ലാം അതിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ട്രെയിലര്‍ അതി ക്രൂരമാണ് എന്ന് പറയുന്നവര്‍, സത്യം എന്താണെന്ന് അറിയുക, രണബാലിയുടെ ശരിക്കുള്ള കഥയെ കുറിച്ച് സംവിധായകന്‍, എന്തുകൊണ്ട് വിജയ്?
'ടാക്സിവാല'യുടെ കഥ കേട്ട നിമിഷം തന്നെ രാഹുല്‍ എത്ര മികച്ച എഴുത്തുകാരനാണെന്ന് എനിക്ക് മനസ്സിലായി. 'രണബാലി'യുടെ കഥ എന്റെ അടുത്ത് കൊണ്ടുവന്നപ്പോള്‍, ഈ വര്‍ഷത്തെ തെലുങ്ക് സിനിമയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത് എന്ന് എനിക്ക് തോന്നി. കഥ മാത്രമല്ല, രണബാലി, ജയമ്മ, ഹെക്ടര്‍, ഓരോ കഥാപാത്രവും, ആ ഗ്രാമവും, എന്റെ അമ്മയുടെ സ്വന്തം സ്ഥലമായ സിംഗനമല പോലുമുള്ള ആ ലോകം മുഴുവന്‍ രാഹുല്‍ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്. ക്ഷാമത്തിന്റെ വിഷയം എടുത്ത് നമ്മുടെ സംസ്‌കാരത്തിലും മാസ്സ് ഹീറോയിസത്തിലും അധിഷ്ഠിതമായ മനോഹരമായ ഒന്നാക്കി അദ്ദേഹം മാറ്റി. ഇത്രയും വലിയൊരു കഥ പറയുമ്പോള്‍, അദ്ദേഹം ഒട്ടനവധി തലങ്ങളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മനോഹരമായി ബന്ധിപ്പിക്കുകയും വളരെ ശ്രദ്ധയോടെ കഥ രൂപപ്പെടുത്തുകയും ചെയ്തു.
രാഹുല്‍ ഇനി ഇതുപോലൊരു കഥ എഴുതുമോ എന്ന് എനിക്കറിയില്ല. ഈ സിനിമയ്ക്കായി എന്നെ ആദ്യം സമീപിച്ച വ്യക്തി നിര്‍മ്മാതാവ് രവി ഗാരുവാണ്. മാസ് എലമെന്റുകളെക്കുറിച്ച് അദ്ദേഹം വളരെ ആവേശഭരിതനാകാറുണ്ട്. അതിനുശേഷമാണ് ഞാന്‍ കഥ കേട്ടത്. നമുക്കായി എഴുതിയ സ്‌ക്രിപ്റ്റുകള്‍ ഏതുവിധേനയും നമ്മളിലേക്ക് വഴികണ്ടെത്തുമെന്ന് പറയാറുണ്ട്. ഈ സിനിമയുടെ കാര്യത്തില്‍, രവി ഗാരുവിനോടാണോ രാഹുലിനോടാണോ അതോ വിധിയോടാണോ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. രണബാലി' എന്റെ കരിയറിലെ ഒരു പ്രധാന ഹൈലൈറ്റായി നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. റിലീസിനായി ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 16-ന് നിങ്ങളെല്ലാവരും ഈ സിനിമ കാണണം. നിങ്ങളുടെ കുടുംബങ്ങളെയും കാണിക്കണം.
ഇന്ന് നമ്മള്‍ നില്‍ക്കുന്നിടത്ത് എത്താന്‍ നമ്മള്‍ എന്തൊക്കെ അനുഭവിച്ചു എന്നും നമ്മളില്‍ ഏത് തരത്തിലുള്ള ഡിഎന്‍എ ആണ് ഉള്ളതെന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ ഈ സിനിമ കാണണം. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ രശ്മികയ്ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.
നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട്, ദയവായി നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. എന്റെ സ്വപ്നങ്ങളും എന്റെ കഠിനാധ്വാനവും അവര്‍ക്ക് അനാവശ്യമായി തോന്നിയാല്‍, ഞാന്‍ അവസാനിപ്പിക്കണമോ? എന്റെ ആത്മാര്‍ത്ഥത അവര്‍ക്ക് അഹങ്കാരമായും എന്റെ ആത്മവിശ്വാസം അവര്‍ക്ക് ആറ്റിട്യൂഡായും തോന്നിയാല്‍, ഞാന്‍ ചെറുതാകണമോ? എന്റെ യാത്ര അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ ഇരിക്കണമോ? ഞാന്‍ മാറില്ല. അവരാണ് മാറേണ്ടത്. നിങ്ങള്‍ സ്വയം മെച്ചപ്പെട്ടാല്‍, നിങ്ങളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അത് നല്ലതായിരിക്കും. ആരെങ്കിലും ഒരാളെ നിരന്തരം വലിച്ചു താഴെയിടാന്‍ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചിലര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഇത്തരം നെഗറ്റിവിറ്റി സൃഷ്ടിക്കുകയാണ്- വിജയ് ദേവരകൊണ്ട പറഞ്ഞു




English (US) ·