നിങ്ങള്‍ മുസ്ലീം അല്ലേ, എങ്ങനെ ഹിന്ദുവിനെ കല്യാണം കഴിക്കും; പലരുടെയും ചോദ്യത്തിന് അന്ന് അമ്മ നല്‍കിയ മറുപടിയെ കുറിച്ച് ഖുശ്ബു സുന്ദര്‍

1 month ago 3
ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഖുശ്ബു. നഖത് ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലേക്ക് വന്നപ്പോഴാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. സുന്ദര്‍ സിയുമായുള്ള വിവാഹത്തിന് ശേഷം ഹിന്ദു ആചാരങ്ങളും ഫോളോ ചെയ്യുന്നുണ്ട്. അന്യ മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്യുന്നതില്‍ തന്റെ അമ്മയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്ന് ഖുശ്ബു പറയുന്നു.

ഇപ്പോള്‍ അമ്മയ്ക്ക് അല്‍ഷ്യമേഴ്‌സ് ആണ്, പഴയത് പലതും മറന്നു പോവാം. പക്ഷേ വീട്ടില്‍ വരുന്നവരോട് പെരുമാറുന്ന കാര്യത്തില്‍ അന്നും ഇന്നും അമ്മ ഒരുപോലെയാണ്. വീട്ടില്‍ വരുന്നവരെ ഭക്ഷണം കഴിക്കാതെ വിടില്ല, അതും സ്വന്തം കൈ കൊണ്ട് ബിരിയാണിയൊക്കെ ഉണ്ടാക്കി കൊടുക്കാനാണ് അമ്മയ്ക്ക് ഇഷ്ടം എന്ന് ഖുശ്ബു പറയുന്നു. ഖുശ്ബുവിനും കുടുംബത്തിനുമൊപ്പമാണ് സുന്ദര്‍ സി യുടെ അമ്മയും ഖുശ്ബുവിന്റെ അമ്മയും താമസിക്കുന്നത്.

Samayam Malayalamദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത പ്രശ്‌നം എനിക്കുണ്ടായിരുന്നു, അത് പരഹരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ധ്രുവി വിക്രം
സുന്ദര്‍ സിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും അമ്മയോട് ചോദിച്ചിട്ടുണ്ട്, മുസ്ലീമായ നിങ്ങള്‍ എങ്ങനെയാണ് മകളെ ഒരു ഹിന്ദുവിന് വിവാഹം ചെയ്തു കൊടുക്കുന്നത് എന്ന്. പ്രണയിക്കുന്നതൊക്കെ ഓകെ, എന്നാല്‍ കല്യാണം എന്ന് വന്നാല്‍ അത് നമ്മുടെ സമുദായത്തില്‍ നിന്ന് വേണ്ടേ എന്നാണ് പലരും ചോദിച്ചത്. പക്ഷേ അമ്മയെ സംബന്ധിച്ച് പ്രണയിച്ചിട്ടുണ്ടെങ്കില്‍, അവരെ തന്നെ വിവാഹം ചെയ്യണം. ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്താന്‍ പാടില്ല. എന്റെ സഹോദരന്മാര്‍ വിവാഹം ചെയ്തിരിക്കുന്നതും മറ്റ് മതത്തില്‍ നിന്നാണ്. അവരോട് അമ്മ പറഞ്ഞത്, പ്രണയിച്ചിട്ടുണ്ടെങ്കില്‍ അവളെ തന്നെ വിവാഹം ചെയ്തിട്ട് വരണം. അല്ലെങ്കില്‍ അവരെ ഞാന്‍ വീട്ടില്‍ കയറ്റും നിങ്ങളെ പുറത്താക്കും എന്നാണ്- ഖുശ്ബു പറഞ്ഞു.


2000 ല്‍ ആണ് ഖുശ്ബുവിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ഖുശ്ബു ഔദ്യോഗികമായി ചേര്‍ത്തു, ഖുശ്ബു സുന്ദര്‍ സി ആയി. എന്നാല്‍ ഇതുവരെ മതം മാറിയിട്ടില്ല. ഞാനൊരിക്കലും എന്റെ മതം മാറില്ല എന്ന് ഖുശ്ബു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ജന്മനാ എന്റെ ഐഡന്റ്റിറ്റി ഒരു മുസ്ലീം എന്നതാണ്. അത് മാറ്റേണ്ടതില്ലല്ലോ, എന്റെ ഭര്‍ത്താവ് ഒരിക്കലും എന്നോട് മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഞാന്‍ എന്നെ പേഴ്‌സണലി കണ്‍സിഡര്‍ ചെയ്യുന്നത് ഒരു നിരീശ്വരവാദിയായിട്ടാണ് എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞു.
Read Entire Article