നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല! പ്രസവ ശേഷം അങ്ങനെയൊരു ചടങ്ങുണ്ട്! എല്ലാം ചെയ്തത് ജഗതാണ്! അതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് അമല പോള്‍

8 months ago 11

Authored by: നിമിഷ|Samayam Malayalam21 May 2025, 10:11 am

പ്രണയത്തിലൂടെ ഒന്നായവരാണ് അമല പോളും ജഗതും. താന്‍ സിനിമാനടിയാണെന്ന് തുടക്കത്തില്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. പേഴ്‌സണല്‍ ഐഡിയൊക്കെയായിരുന്നു കൊടുത്തത്. സൗത്തിന്ത്യന്‍ സിനിമകളൊന്നും അദ്ദേഹം കാണാറുമില്ലായിരുന്നു. വിവാഹ ശേഷമാണ് അദ്ദേഹം തന്റെ സിനിമകളൊക്കെ കണ്ട് തുടങ്ങിയതെന്നും അവര്‍ പറഞ്ഞിരുന്നു. ജഗിന്റെ സപ്പോര്‍ട്ടിനെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് അമല.

അതിന് ശേഷമുള്ള കമന്റിനെക്കുറിച്ച് അമല പോള്‍അതിന് ശേഷമുള്ള കമന്റിനെക്കുറിച്ച് അമല പോള്‍ (ഫോട്ടോസ്- Samayam Malayalam)
ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെയുള്ള ജഗതിനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് അമല പോള്‍. ആദ്യ കാഴ്ചയില്‍ തന്നെ ഇതാണ് എന്റെ ആള്‍ എന്ന തോന്നലായിരുന്നു. അദ്ദേഹത്തിനും അങ്ങനെയൊരു സ്പാര്‍ക്ക് കിട്ടിയിരുന്നു. പ്രണയം പറഞ്ഞ് വൈകാതെ തന്നെ പ്രഗ്നന്റായി, പിന്നീടായിരുന്നു വിവാഹം എന്ന് അമല പറഞ്ഞിരുന്നു. പേഴ്‌സണല്‍ ലൈഫില്‍ ജഗത് തരുന്ന പിന്തുണ എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഗര്‍ഭകാലത്തും, പ്രസവ ശേഷവുമൊന്നും സിനിമയില്‍ ബ്രേക്ക് വരാതെയിരുന്നതിന് കാരണം അദ്ദേഹമാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും അമല ജഗിനെക്കുറിച്ച് വാചാലയായിരുന്നു.

നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല! പ്രസവ ശേഷം അങ്ങനെയൊരു ചടങ്ങുണ്ട്! എല്ലാം ചെയ്തത് ജഗതാണ്! അതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് അമല പോള്‍


ഞങ്ങളുടെ പ്രണയകഥ സിനിമയാക്കണമെന്ന് എപ്പോഴും ഞങ്ങള്‍ പറയാറുണ്ട്. മിക്കവാറും എന്റെ മറുപിള്ള അടക്കം ചെയ്യാമോ എന്നായിരിക്കും അതിന് പേരിടുന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അമല സംസാരിച്ചിരുന്നു. കുഞ്ഞ് പിറന്ന ശേഷം മറുപിള്ള അടക്കം ചെയ്യാന്‍ സ്‌പെഷല്‍ പൂജയൊക്കെയുണ്ട്. പണ്ടൊക്കെ അങ്ങനെയൊരു ചടങ്ങുണ്ടായിരുന്നു. വലിയ ആഘോഷമായാണ് ഇതെല്ലാം ചെയ്യുന്നത്. കുഞ്ഞിനൊപ്പമായാണല്ലോ മറുപിള്ളയും വളരുന്നത്. അതിനാലാണേ്രത ഇങ്ങനെ ചെയ്യുന്നതെന്നാണ് പറയുന്നത്.

Also Read: രവി മോഹന്‍ പറഞ്ഞതെല്ലാം ഇല്ലാക്കഥ! 18 വര്‍ഷം എന്തിനിത് സഹിച്ചു! 'വെളിച്ച'മാണ് ഇരുട്ടായി മാറിയത്! മക്കളെ കണ്ടത് നാല് തവണ! എല്ലാത്തിനും മറുപടിയുമായി ആര്‍തി

അതുവരെയുള്ള എല്ലാ നെഗറ്റിവിറ്റിയും അടക്കം ചെയ്ത് അമ്മയ്ക്കും കുഞ്ഞിനും പുതിയ ജന്മം. അതാണ് ചടങ്ങിന്റെ ലക്ഷ്യം. ഇന്ന് ഇത് ആളുകള്‍ മനസിലാക്കുമോ എന്നറിയില്ല. എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗതാണ്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ഉള്ളത് അറിഞ്ഞിരുന്നുവെങ്കില്‍ ക്യാന്‍ ഐ ബെറി യുവര്‍ പ്ലാസന്റ എന്ന് ഞാന്‍ ചോദിച്ചേനെ എന്നായിരുന്നു ജഗതിന്റെ കമന്റ്. പ്രണയാഭ്യര്‍ത്ഥന തന്നെ അങ്ങനെയായേനെ.

Also Read: ലിഡിയയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും ഈ സ്വഭാവം! മക്കളോടൊപ്പമുള്ള ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കിട്ടതിന് കാരണം?

സര്‍പ്രൈസുകളൊക്കെ തന്ന് ഞെട്ടിക്കാന്‍ ജഗതിന് പ്രത്യേകമായൊരു കഴിവുണ്ട്. മുന്‍കാല ബന്ധങ്ങളില്‍ നിന്നൊന്നും സര്‍പ്രൈസ് എന്താണെന്ന് ഞാന്‍ അറിഞ്ഞില്ല. സര്‍പ്രൈസ് കൊടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതുപോലെ ഞാനും തിരിച്ച് സര്‍പ്രൈസ് കിട്ടുന്നത് സ്വപ്‌നം കാണാറുണ്ട്. എന്തുകൊണ്ടോ എനിക്ക് കാര്യമായ സര്‍പ്രൈസുകളൊന്നും ലഭിച്ചിട്ടില്ലായിരുന്നു.

ഞങ്ങളുടെ ഫസ്റ്റ് മീറ്റപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്ന ദിവസം ജഗത് എന്നെ ശരിക്കും ഞെട്ടിച്ചു. കൊച്ചിയിലെ ഫ്‌ളാറ്റിന് മുന്നില്‍ വര്‍ണ്ണാഭമായ പൂത്തിരികളായിരുന്നു. നിനക്ക് വേണ്ടി ഫയര്‍ ഷോ നടത്തുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതെങ്ങനെ, ഇത്രയും തിരക്കിട്ട സ്ഥലത്ത് എന്നൊക്കെ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു. ശരിക്കും ഞെട്ടിപ്പോയിരുന്നു അന്ന്. ഇനി ഇതുപോലെ വല്ലതും പ്ലാന് ചെയ്യുവാണെങ്കില് ഒന്നറിയിക്കണം, ഞെട്ടല് കുറയ്ക്കാമല്ലോ എന്ന് പറഞ്ഞതായും അമല വ്യക്തമാക്കിയിരുന്നു.

നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article