നിങ്ങൾ ഇതു കാണുന്നില്ലേ? മൂന്നു ഗോളടിച്ച് ‘ഹാട്രിക്’ ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്, പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേയ്ക്ക് കയറി

3 weeks ago 5

മനോരമ ലേഖകൻ

Published: May 10, 2026 07:50 PM IST Updated: May 10, 2026 08:30 PM IST

1 minute Read

 KBFC
മുഹമ്മദൻസ് സ്പോർട്ടിങ്ങിനെതിരായ മത്സരത്തിൽ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ലാദം. ചിത്രം: KBFC

കൊച്ചി∙ ഐഎസ്എലിൽ തകർപ്പൻ ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ നാലാം ജയം. കൊച്ചിയിലെ ഹോംഗ്രൗണ്ടിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഫ്രാഞ്ചു, വിക്ടർ ബെർട്ടോമിയു, ശ്രീക്കുട്ടൻ എം.എസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. തുടർച്ചയായ മൂന്നാം വിജയവും തോൽവി അറിയാതെയുള്ള അഞ്ചാം മത്സരവും പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 14 പോയിന്റിമായി എട്ടാം സ്ഥാനത്തേയ്ക്കു കയറി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുനിന്നെങ്കിലും 42-ാം മിനിറ്റിൽ മഹിതോഷ് റോയിയുടെ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻസ് സ്പോർട്ടിങ്ങാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകി. കെവിൻ യോക്കിന്റെ കൃത്യമായ പാസിൽ നിന്നും ഫ്രാഞ്ചു നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജസ്വലമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് 59-ാം മിനിറ്റിൽ ലീഡെടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ നിന്നും വിക്ടർ ബെർട്ടോമിയു ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടി. 74-ാം മിനിറ്റിൽ മലയാളിയായ മുന്നേറ്റ താരം ശ്രീക്കുട്ടൻ എം.എസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. ഫ്രാഞ്ചു നൽകിയ പാസ് പോസ്റ്റിന്റെ മൂലയിലേക്ക് എത്തിച്ചാണ് ശ്രീക്കുട്ടൻ ടീമിനായി മൂന്നാം ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അമർജിത് സിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻസിന് തിരിച്ചടിയായി. രണ്ട് അസിസ്റ്റുകളുമായി കെവിൻ യോക്കും ഒരു ഗോളും അസിസ്റ്റുമായി ഫ്രാഞ്ചുവും ബ്ലാസ്റ്റേഴ്‌സ് നിരയിൽ തിളങ്ങി. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മേയ് പതിനെട്ടിന് തങ്ങളുടെ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ കൊച്ചിയിൽ നേരിടും. ഈ വിജയക്കുതിപ്പിന്റെ ആത്മവിശ്വാസത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

English Summary:

Kerala Blasters FC secured their 4th triumph of the play successful the Indian Super League by defeating Mohammedan Sporting 3-1 successful Kochi. This triumph extends their unbeaten streak to 5 matches and propels them to eighth spot successful the league standings with 14 points.

Read Entire Article