'നിങ്ങൾ ഇത്രയും തരംതാണു, സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തൂ';അഫ്രീദിക്ക് മറുപടിയുമായി ധവാൻ

8 months ago 6

29 April 2025, 11:11 AM IST

shikhar dhawan afridi

ശിഖർ ധവാൻ | AFP, ഷാഹിദ് അഫ്രീദി | AP

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും എത്രത്തോളം താഴാൻ കഴിയുമെന്ന് ധവാൻ ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കൂവെന്നും ധവാൻ എക്സിൽ കുറിച്ചു.

'ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചു. ഇതിനകം നിങ്ങൾ ഇത്രയും തരംതാണു, ഇനിയും എത്രത്തോളം താഴാൻ കഴിയും? ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ഞങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിൽ അഭിമാനമുണ്ട്.' - ധവാൻ എക്സിൽ കുറിച്ചു.

ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്നാണ് നേരത്തേ അഫ്രീദി പറഞ്ഞത്. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു.

'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്താനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി അന്ന് പറഞ്ഞു.

Content Highlights: shikhar dhawans reply to shahid afridi effect pahalgam panic attack

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article