നിങ്ങൾ ജോണിന് നൽകുന്ന പിന്തുണ പ്രചോദനം നൽകുന്നു, മലയാളത്തിൽ ഇനിയും സിനിമ നിർമിക്കാൻ ആഗ്രഹിക്കുന്നു 

8 months ago 6

ജോൺ കൈപ്പള്ളി നായകനായെത്തുന്ന ദ്വിഭാഷ ത്രില്ലർ ശേഷം 2016 ന്റെ ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു. തരണിബിഢമായ ചടങ്ങിൽ വച്ചാണ് ടീസർ പുറത്ത് വിട്ടത്. മറാടിഗുഡ്ഡ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മഞ്ജു വാണി വിഎസ്, വീണ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെയാണ് സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

മലയാള സിനിമ പ്രേക്ഷകർ നായകനായ ജോൺ കൈപ്പള്ളിക്ക് നൽകുന്ന പിന്തുണ പ്രചോദനം നൽകുന്നതാണെന്നും മലയാളത്തിൽ ഇനിയും ധാരാളം സിനിമകൾ നിർമിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചിത്രത്തിന്റെ നിർമാതാക്കൾ ചടങ്ങിൽ പറഞ്ഞു. ടീസർ ലോഞ്ചിൽ അഭിനേതാക്കൾക്ക് പുറമെ സംവിധായകൻ ആനന്ദ് ഏകർഷി, അഭിനേതാക്കളായ സഞ്ജു ശിവറാം, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, സിജ റോസ് തുടങ്ങിയവർ ഭാഗമായി

ജോൺ കൈപ്പള്ളിക്ക് പുറമെ ഡൈൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ, തുടങ്ങിയവരോടൊപ്പം കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂര് തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

കേരളം കർണാടക അതിർത്തിയിലെ പുഷ്പഗിരി എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലും പരിസരത്തുമായി ഒരു രാത്രിയിൽ നടക്കുന്ന കൂട്ട കൊലപാതകങ്ങളും അതിന്റെ അന്വേഷണമാണ്‌ സിനിമ പറയുന്നത്. മുഴുനീള ക്രൈം ത്രില്ലര്‍ ആയിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. "പോലീസിന് മാത്രം ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല" എന്ന ടാഗ്‌ലൈനിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവും ആണ് ഈ സിനിമയുടെ കഥാ തന്തു.

കഥ പ്രദീപ് അരസിക്കരെ, തിരക്കഥാ പ്രദീപ് അരസിക്കരെ, രാഘവേന്ദ്ര മയ്യ, സംഭാഷണം ലിതിൻ ലോഹിതാക്ഷൻ നായർ പ്രദീപ് അരസിക്കരെ, നിർമാതാക്കൾ മഞ്ജു വാണി വിഎസ്, വീണ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റാണി മഞ്ജുനാഥ്. കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ആണ് ഛായാഗ്രഹണം. കന്നഡ സിംഗറും സംഗീത സംവിധായകനും ആയ പൂര്ണചന്ദ്ര തേജസ്വി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ അയൂബ് ഖാൻ.സൗണ്ട് ഡിസൈനർ വിനോദ് പി
ശിവറാം, കളറിസ്റ് ജിഎസ് മുത്തു, വിഎഫ്എക്‌സ്‌ കോക്കനട്ട് ബഞ്ച് പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ ലോകേഷ് ഗൗഡ, മേക്കപ്പ് രാഘവേന്ദ്ര സി വി, കോസ്റ്റും: കുമാർ എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ലിതിൻ ലോഹിതാക്ഷൻ നായർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്, സ്റ്റിൽസ് ജി .ബി. സിദ്ദു, ഡിസൈൻസ് -മാമി ജോ.

Content Highlights: shesham 2026 movie launch

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article