Authored by: ഋതു നായർ|Samayam Malayalam•15 Jul 2025, 7:20 am
ആര്യയ്ക്ക് സിബിനേക്കാൾ ഒരു വയസ്സ് പ്രായകൂടുതൽ ഉണ്ട്. ആര്യയ്ക്ക് 33 ഉം സിബിന് 32 ഉം ആണ് പ്രായം എന്നാൽ ഈ ബന്ധത്തിൽ കാസ്റ്റോ മറ്റുവിഷയങ്ങളോ ബാധകം അല്ലെന്ന് വ്യക്തം
ആര്യ ബഡായി സിബിൻ ബെഞ്ചമിൻ (ഫോട്ടോസ്- Samayam Malayalam) കുട്ടികളെ എങ്ങനെ നല്ല മനുഷ്യനാകാമെന്ന് പഠിപ്പിക്കുകയോ വഴികാട്ടുകയോ വേണം... ദയ, ഉദാരമനസ്കത, ക്ഷമ, മര്യാദ, സഹാനുഭൂതി എന്നിവയുള്ള ഒരു മനുഷ്യനാകാൻ ആണ് പഠിപ്പിക്കേണ്ടത്. ഞങ്ങൾക്ക് ഇടയിൽ
മതം ഒരു വിഷയമല്ല, ഒരിക്കലും വിഷയമാകുകയുമില്ല!! എന്നാണ് ആര്യ നൽകിയ ബോൾഡ് മറുപടി.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു ആര്യ. എന്നാൽ ആ പ്രണയം ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ജീവിതത്തിലേക്ക് സിബിൻ വരുന്നതോടെ തങ്ങളുടെ ജീവിതം സുന്ദരം ആകുമെന്നാണ് ആര്യ പറഞ്ഞത്.
ALSO READ:ആഞ്ജനേയൻ എവിടെ!ചിത്രത്തിൽ എവിടെയും ഇല്ലല്ലോ; ഏറ്റവും ഒടുവിൽ കണ്ടത് മൂന്നുവർഷം മുൻപേ; ന്യൂ ലുക്കിൽ അനന്യ
ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്.. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായതിന്.. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും നെടും തൂൺ ആയതിന് .. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു.. നിങ്ങളുടെ കൈകളിൽ ഞാൻ സുരക്ഷിതയാണ് സന്തുഷ്ടയാണ്- ആര്യ ഇങ്ങനെ പറയുമ്പോൾ അവരുടെ ആരാധകർക്കും മുൻ ഭർത്താവ് രോഹിത്തിനും ഉറപ്പായും സന്തോഷം മാത്രമാകും എന്നും ആര്യ പ്രതികരിച്ചിരുന്നു. അതേസമയം മുൻ ഭർത്താവ് രോഹിതുമായി നല്ല സൗഹൃദമാണ് ആര്യയ്ക്ക്. സിബിനും മുൻപേ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുംആണ്.





English (US) ·