നിങ്ങൾക്ക് സെലിബ്രിറ്റി എനിക്ക് അമ്മ! ഖത്തറിലെ ആ നാളുകൾ ഒരിക്കലും മറക്കാനാകില്ല 10 വര്ഷത്തിനുശേഷമുള്ള കൂടിക്കാഴ്ച

6 months ago 7

Authored by: ഋതു നായർ|Samayam Malayalam4 Jul 2025, 10:02 am

ലോകത്തിനുമുന്പിൽ സെലിബ്രിറ്റിയാണ് ഷൈനിങ് സ്റ്റാറുകളുടെ അമ്മ! എനിക്ക് അല്പം സ്പെഷ്യലാണ്; പത്തുവര്ഷത്തിനുശേഷമുള്ള കൂടിക്കാഴ്ച

മല്ലിക സുകുമാരൻ അമാൻമല്ലിക സുകുമാരൻ അമാൻ (ഫോട്ടോസ്- Samayam Malayalam)
മല്ലിക സുകുമാരൻ! തനിക്ക് ജീവിതത്തിൽ വളരെയേറെ സ്‌പെഷ്യൽ എന്ന് ആർ ജെ അമാൻ. വർഷങ്ങൾ ആയുള്ള ബന്ധം. ലോകം സെലിബ്രിറ്റി ആയി മല്ലികാമ്മയെ കാണുന്നു. രണ്ടു ഷൈനിങ് സ്റ്റാറുകളുടെ അമ്മയാണ്. മലയാള സിനിമ ആദരിച്ച സുകുമാരന്റെ ഭാര്യയാണ്. എങ്കിലും തനിക്ക് അമ്മയ്ക്ക് തുല്യ ആണെന്ന് അമാൻ പറയുന്നു. എനിക്ക്, എന്റെ ജീവിതത്തിൽ ഒരുപാട് പ്രത്യേകതയുള്ള ആളാണ് അമ്മ- യാതൊരു അലങ്കാരങ്ങളും ആവശ്യമില്ലാത്ത സത്യസന്ധമായ കരുതലും സ്നേഹവും കൊണ്ട് എന്നെ എപ്പോഴും മുന്നോട്ട് നയിച്ച ശക്തമായ ഒരു സാന്നിധ്യം ആണ് മല്ലികാമ്മ അമാൻ കുറിച്ചു.

മല്ലികമ്മ!

ലോകത്തിന്, മുൻപിൽ അവർ ഒരു സെലിബ്രിറ്റിയാണ് - ഇന്ത്യൻ സിനിമയിലെ രണ്ട് തിളങ്ങുന്ന താരങ്ങളുടെ അഭിമാനിയായ അമ്മ, ഒപ്പം അമ്മയുടെ നല്ലപാതി മലയാള സിനിമയിലെ ഒരു ഇതിഹാസ നടനും.

ALSO READ: ശേഷത്തിനിടയിലെ കണ്ടുമുട്ടൽ; 16 വർഷത്തെ സുന്ദരജീവിതം; ആരാധ്യയുടെ വരവ്; ജീവിതം ആഘോഷമാക്കി ഇവർ
എന്നാൽ എനിക്ക്, 'അമ്മ അതിലൊക്കെഅപ്പുറമാണ് ഏറെ പ്രത്യേകതയുള്ള ഒരാൾ ആണ് - ഒരു അലങ്കാരവും ആവശ്യമില്ലാത്ത സത്യസന്ധമായ കരുതലും സ്നേഹവും കൊണ്ട് എന്നെ എപ്പോഴും മുന്നോട്ട് നയിച്ച ശക്തമായ സാന്നിധ്യം.


കൂടുതൽ സുഖിപ്പിക്കാൻ നിൽക്കില്ല, പൊക്കിപ്പറയാനും താഴ്ത്താനും നിൽക്കില്ല - ശുദ്ധമായ, ഹൃദയത്തിൽ നിന്നുള്ള നേരിട്ടുള്ള പിന്തുണ മാത്രം ആണ് അമ്മ എനിക്ക് നൽകാറുള്ളത്. ഖത്തറിലെ ആ മറക്കാനാവാത്ത ദിവസങ്ങൾ ഞാൻ എന്നെന്നും എന്റെ ജീവിതത്തിൽ ഓർത്തിരിക്കും, ഒരു അതിഥിയായിട്ടല്ല, മറിച്ച് മല്ലികമ്മയുടെ വീട്ടിലെ ഒരു കുടുംബമായി കഴിഞ്ഞ നാളുകൾ.

ALSO READ:മാറ്റുരയ്ക്കാൻ കുഞ്ഞാറ്റയും വിസ്മയയും! പല ഉന്നതന്മാരുടെയും ആലോചനകൾ വന്നു! വിവാഹം വേണ്ടെന്ന തീരുമാനം മായയുടേത്

ഇന്ന്, നീണ്ട 10 വർഷങ്ങൾക്ക് ശേഷം, അമ്മയെ വീണ്ടും കണ്ടുമുട്ടിയത് എന്നെ വളരെയധികം പോസിറ്റീവിറ്റി കൊണ്ട് നിറച്ചു. അമ്മയുടെ വാക്കുകൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നു:
“സന്തോഷമായിരിക്കുക. എല്ലാം ശരിയാകും.”!

നന്ദി മല്ലികമ്മ. ഞങ്ങളുടെ കൂടിക്കഴച്ചക്ക കൂടുതൽ മാധുര്യം കീറിയത് നക്ഷത്രയേയും പൂർണ്ണിമയെയും കൂടി കാണാൻ കഴിഞ്ഞുപ്പോഴാണ് #GratefulHeart #Mallikamma #PositiveVibes #PricelessMoments അമാൻ കുറിച്ചു.

Read Entire Article