24 July 2025, 06:21 PM IST

'തലൈവൻ തലൈവി'യിൽ വിജയ് സേതുപതിയും നിത്യാ മേനോനും
വിജയ് സേതുപതി, നിത്യാ മേനോന്‍ എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന 'തലൈവന്‍ തലൈവി' വ്യാഴാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുമ്പോള്‍ തന്റെ കഥാപാത്രങ്ങളേക്കുറിച്ച് പ്രശംസിച്ച് പറയാന്‍ ഏറെയുണ്ട് സംവിധായകന്‍ പാണ്ഡിരാജിന്. ചിത്രം ഇറങ്ങും മുമ്പേ തന്നെ അതിലെ ഗാനവീഡിയോ, ട്രെയ്‌ലര്‍ എന്നിവക്ക് ആരാധകരില്‍നിന്ന് ലഭിച്ച വലിയ സ്വീകരണം ഇരുവരുടെയും മത്സരിച്ചുള്ള അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണ് അണിയറക്കാര്‍ കരുതുന്നത്.
'ഒരുസിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അതിലെ നായകന്‍ ആരെന്ന് തീരുമാനിക്കപ്പെടും. എന്നാല്‍, നായിക പിന്നീടാണ് തീരുമാനിക്കപ്പെടുക. ഞാനാകട്ടെ ഒരു നായികാ നടിയെ മനസില്‍വെച്ചു കൊണ്ടാണ് കഥ എഴുതുക. എന്നാല്‍ സങ്കേതികമായ കാരണങ്ങളാല്‍ മനസില്‍ കഥാപാത്രമായി സങ്കല്പിച്ച് എഴുതിയ നടിയെ ലഭിക്കാറില്ല, ഇന്ന് വരെ. എന്നാല്‍ 'തലൈവന്‍ തലൈവി'യിലെ നായിക പേരരശി നിത്യാ മേനോന്‍ തന്നെയായിരിക്കണം എന്നത് എന്റെ ശാഠ്യമായിരുന്നു. കാരണം അവര്‍ക്ക് മാത്രമേ ആ കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവു. അത്രത്തോളം മികച്ച പെര്‍ഫോമന്‍സ് അവര്‍ കാഴ്ച വെച്ചിട്ടുണ്ട്. തമാശയും കുസൃതിയും റൊമാന്‍സും വൈകാരികതയും അനായാസം മാറി മാറി പ്രകടിപ്പിക്കുന്ന അവരുടെ അഭിനയ സിദ്ധിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല'.
'ഇതിലെ ആകാശവീരന്‍ എന്ന കഥാപാത്രത്തെ വിജയ് സേതുപതിക്ക് അല്ലാതെ മറ്റാര്‍ക്കും ചെയ്യാനാവില്ലെന്നത് തീര്‍ച്ച. ഒരേ രംഗത്തില്‍ നര്‍മ്മം, വൈകാരികത, മാനസികസംഘര്‍ഷം, കോപം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന വേഷമാണ്. ആക്ഷന്‍ രംഗങ്ങളിലും വിജയ് സേതുപതി കസറിയിട്ടുണ്ട്. അത് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും'- സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞു.
Content Highlights: Director Pandiraj praises Vijay Sethupathi & Nithya Menen`s stellar performances successful Thalaivan Thalai
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·