നിനക്കറിയാവുന്നത് എനിക്കറിയാം; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മഞ്ജു വാര്യര്‍ പങ്കുവച്ച പോസ്റ്റ്

1 month ago 3
സൗഹൃദങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന ആളാണ് മഞ്ജു വാര്യര്‍ . സുഹൃത്തുക്കളുടെ ജന്മദിനത്തില്‍ മറക്കാതെ ആശംസകള്‍ അറിയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഇന്ന് മഞ്ജുവിന് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഭാവനയുടെ ജന്മദിനത്തിലും ആശംസാ പോസ്റ്റുമായി നടി എത്തി.

ഭാവന പങ്കുവച്ച ഏതാനും ഫോട്ടോകള്‍ റീ-ഷെയര്‍ ചെയ്തുകൊണ്ടാണ് മഞ്ജുവിന്റെ രസകരമായ ആശംസാ പോസ്റ്റ്. ഹാപ്പി ബര്‍ത്ത് ഡേ ഭാവന.. എനിക്കറിയാം നിനക്കറിയാം, നിനക്കറിയാം എനിക്കറിയാം.. ഐ ലവ് യു - എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ലവ് ഇമോജിയാണ് മഞ്ജു പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: ഷോട്ടിന് ഇടയില്‍ ആ നടന്‍ അടിച്ചു, ദേഷ്യം വന്ന് ഞാന്‍ തിരിച്ചടിച്ചു; ഒരൊറ്റ ഷോട്ടില്‍ സംഭവിച്ച അടിപിടിയെ കുറിച്ച് മധൂ

മഞ്ജുവിന്റെയും ഭാവനയുടെയും സൗഹൃദം എന്നും വാര്‍ത്താ ശ്രദ്ധ നേടിയിട്ടുള്ളതാണ്. മഞ്ജുവും ദിലീപും പിരിയാന്‍ ഭാവന കാരണമായി എന്ന് വരെ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. തനിക്ക് ചേച്ചിയെ പോലെ തന്നെയാണ് മഞ്ജു എന്ന് ഭാവന പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും ഭാവനയ്ക്ക് താങ്ങായി നിന്ന ആളാണ് മഞ്ജു വാര്യര്‍.

മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നുവരുമായുള്ള സൗഹൃദം യാദൃശ്ചികമായി സംഭവിച്ച ഒന്നാണെന്ന് ഭാവന പറഞ്ഞിരുന്നു. തനിക്ക് മുന്‍പേയുള്ള ജനറേഷനിലെ നടിമാരാണ് അവര്‍, എങ്ങനെയൊക്കെയോ സുഹൃത്തുക്കളായി മാറിയതാണ്, ആ വൈബ് താന്‍ ആസ്വദിക്കുന്നു എന്നാണ് ഭാവന പറഞ്ഞിരുന്നത്.

Also Read: പ്രതിഫലം തന്നിട്ട്, കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു, പ്രമുഖ നടന്മാര്‍ ചോദിച്ചിട്ടുണ്ട്; ദുരനുഭവങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്


കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്നചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചതാണ് ഭാവന. പരിമളം എന്ന കഥാപാത്രമായി വന്ന ഭാവന പിന്നീട് മികച്ച സിനിമകളിലൂടെ ഇന്റസ്ട്രിയില്‍ തന്റെ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും ഭാവന സജീവമായിരുന്നു. അങ്ങനെയാണ് കന്നട നടനും നിര്‍മാതാവുമായ നവീനുമായി സൗഹൃദത്തിലായതും, അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറിയതും. കരിയറിലും വ്യക്തി ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടും, അതിനെ എല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചുവന്ന ഭാവന പല സ്ത്രീകള്‍ക്കും മാതൃകയാവുകയായിരുന്നു.
Read Entire Article