Published: October 23, 2025 02:34 PM IST
1 minute Read
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ഓൾറൗണ്ടർ ആമിർ ജമാലിന്റെ പെൺകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം. നവജാത ശിശുവിന്റെ മരണം, ആമിർ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പെൺകുഞ്ഞിന്റെ വിരലിൽ പിടിച്ചുകൊണ്ടുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. ഇതിനു മറുപടിയായി, ഒട്ടേറെ പേരാണ് കുടുംബത്തെ അനുശോചനം അറിയിച്ചത്.
‘‘അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക്. എന്റെ കൊച്ചു മാലാഖ, നിന്നെ എനിക്ക് ഇനി ഇങ്ങനെ പിടിക്കാനാകില്ല. ബാബയും അമ്മയും നിന്നെ മിസ്സ് ചെയ്യും. സ്വർഗത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ തുടരാൻ നിനക്ക് കഴിയട്ടെ.’’– ആമിർ ജമാൽ കുറിച്ചു. ഇതിനു പിന്നാലെ ആമിറുമായി അടുപ്പമുള്ളർ നിരവധിപ്പേർ ദുഃഖം പ്രകടിപ്പിച്ചു. മൻസൂർ റാണ, റായ് എം. അസ്‌ലാൻ, പ്രണവ് മഹാജൻ, ഹംസ നഖ്‌വി തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്.
പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ ആമിർ ജമാൽ. 2022 ലാണ് രാജ്യാന്തര ട്വന്റി20യിൽ ആമിർ അരങ്ങേറിയത്. 2023ൽ ടെസ്റ്റിലും അരങ്ങേറി. 2024ലാണ് താരം വിവാഹിതനായത്.
English Summary:








English (US) ·