Authored by: ഋതു നായർ|Samayam Malayalam•13 Jun 2025, 1:10 pm
താൻ സേഫ് ആണെന്നും എന്നാൽ കുറെ കൂട്ടുകാർക്കും സഹപ്രവര്തകര്ക്കും ജീവൻ നഷ്ടമായെന്നും എലിസബത്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് ബാലയുടെ പ്രതികരണം
എലിസബത്ത് ബാല (ഫോട്ടോസ്- Samayam Malayalam) താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ജൂനിയേർസ് താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് ആണ് വിമാനം ഇടിച്ചു കയറിയത്. താൻ സുരക്ഷിത ആണെങ്കിലും നിരവധി ആളുകൾക്ക് ജീവൻ നഷ്ടം ആവുകയും പലരും പരിക്കുകളോടെ ചികിത്സയിൽ ആണെന്നും എലിസബത്ത് പറഞ്ഞു. നിരവധി വാർത്ത ചാനലുകൾക്ക് മുന്പിലൂടെയും എലിസബത്ത് സംഭവത്തെ കുറിച്ച് വിശദീകരണം നൽകി. ഈ അവസരത്തിലാണ് ഡോക്ടർ എന്ന നിലയിൽ എലിസബത്തിനു പിന്തുണ നൽകി ബാല എത്തിയത്.
SAW YOU IN TV , BE SAFE DOCTOR ( ടിവിയിൽ നിന്നെ കണ്ടു, സേഫ് ആയിരിക്കൂ ഡോക്ടർ ) എന്നാണ് അദ്ദേഹം കുറിച്ചത്.ജൂനിയർ ഡോക്ടേഴ്സ് ഭക്ഷണം കഴിക്കാൻ പോയ സമയത്തിന്റെ ഇടയിലാണ് അപകടം സംഭവിച്ചതെന്നും ഒരുപാട് പേര് മിസ്സിംഗ് ആണെന്നും എലിസബത്ത് പറഞ്ഞിരുന്നു. എംബിബിഎസ് വിദ്യാർഥികളും പിജി ഡോക്ടർമാരുമടക്കം അൻപത് പേർ അപകടത്തിൽ മരണപ്പെട്ടുവെന്നും അവർ വ്യക്തമാക്കിയിരുന്നു.
updating....





English (US) ·