16 August 2025, 01:46 PM IST

ജാവേദ് അക്തർ | Photo: AFP
സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. 'നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു', എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ് അക്തറിനോട് പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്റ്.
'എല്ലാ ഇന്ത്യന്‍ സഹോദരീ- സഹോദന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം തളികയില്‍വെച്ചു നീട്ടികിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലില്‍ പോയവരേയും തൂക്കുമരത്തിലേറിയവരേയും നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കാം', എന്നായിരുന്നു ജാവേദ് അക്തറിന്റെ ആശംസ.
ഇതിന് താഴെ, 'നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14-നാണ്', എന്നായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്റ്. ഗോല്‍മാല്‍ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ടില്‍നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നാണ് അക്കൗണ്ടിലെ ബയോയിലുള്ളത്.
'മോനേ, നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വാതന്ത്രത്തിനുവേണ്ടി മരിക്കുകയായിരുന്നു. തരത്തില്‍പ്പോയി കളിക്കെടാ...', എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി.
Content Highlights: Javed Akhtar silenced a troll with a almighty response
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·