നിന്റെ ചിരിയും കരുത്തും കരുണയുമെല്ലാമാണ് നിന്നെ നീയാക്കുന്നത്; പിറന്നാളിന് പ്രിയപ്പെട്ടവളെ കുറിച്ച് മോഹന്‍ലാല്‍

1 month ago 4
ഇന്ന്, ജൂണ്‍ 3 ന് മോഹന്‍ലാലിന്റെ പ്രിയപ്പെട്ട പത്‌നി സുചിത്ര മോഹന്‍ലാലിന്റെ ജന്മദിനമാണ്. ആരാധകരും, ഇന്റസ്ട്രിയില്‍ സുചിത്രയുടെ അടുത്ത സുഹൃത്തുക്കളും എല്ലാം താരപത്‌നിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി. എന്നാല്‍ പ്രിയപ്പെട്ടവളുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റിനോളം വരുമോ അതൊക്കെ

സുചിത്രയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. നിന്റെ ചിരിയും കരുത്തും കരുണയും എല്ലാമാണ് നിന്നെ നീയാക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ എന്റെ പ്രണയമേ- എന്നാണ് ഫോട്ടോയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ ക്യാപ്ഷന്‍. കൂടെ ലവ് ഇമോജിയുമുണ്ട്. സുചിത്രയോടുള്ള പ്രണയം മുഴുവന്‍ ആ ഒരൊറ്റ വരിയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന് ആരാധകരും പറയുന്നു.

Also Read: ഇഷ്ടമില്ലാത്ത ആളോടൊപ്പം ജീവിച്ചുവെങ്കിലും, അതിലെനിക്കൊരു മകളുണ്ടായി എന്നത് സന്തോഷമാണ്; കയ്‌പ്പേറിയ അനുഭവങ്ങളെ കുറിച്ച് ഉര്‍വശി

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മകള്‍ വിസ്മയയും എത്തി. ഞങ്ങളുടെ മാലാഖയ്ക്ക് ജന്മദിനാശംസകള്‍. അമ്മ നീ ഞങ്ങള്‍ക്ക് അത്രയേറെ വിലപ്പെട്ടതാണ്, ഞങ്ങളുടെ സുന്ദരിയായ അമ്മയെ അത്രയധികം സ്‌നേഹിക്കുന്നു - എന്നാണ് വിസ്മയ മോഹന്‍ലാലിന്റെ പോസ്റ്റ്. പ്രണവ് യാത്രയിലായിരിക്കണം, കുറച്ചു കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്, അതുകൊണ്ട് അമ്മയ്ക്ക് ആശംസകളുമായുള്ള പോസ്‌റ്റൊന്നും ഇല്ല.

മോഹന്‍ലാല്‍ കുടുംബത്തോട് അത്രയും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആന്റണി പെരുമ്പാവൂരും ഷമീര്‍ ഹംസയുമെല്ലാം സുചിത്രയ്ക്ക് ആശംകളുമായി എത്തിയിട്ടുണ്ട്. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ഭാര്യ ശാന്തിയും നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്- ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍. ഒത്തിര പ്രാര്‍ത്ഥനകളോടെ- എന്നാണ് ആന്റണി പെരുനാവൂരിന്റെ പോസ്റ്റ്.


തലയില്‍ തട്ടമൊക്കെയിട്ട് ഇരിക്കുന്ന സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷമീര്‍ ഹംസയും എത്തി. തുടക്കത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്. സുചി ചേച്ചിയുടെ അനിയനായി ജീവിക്കുന്നതിലെ സന്തോഷം പറഞ്ഞറിയിത്താന്‍ കഴിയില്ല എന്ന് ജൂഡ് ആന്റണി ജോസഫ് പറയുന്നു
Read Entire Article