നിന്റെ പ്രസവത്തിന് മുന്‍പുള്ള നാളുകള്‍ ഒരു റോളർ കോസ്റ്റർ റൈഡാകുമെന്ന് കരുതിയില്ല - സിന്ധു കൃഷ്ണകുമാർ

7 months ago 9

11 June 2025, 10:55 AM IST

Diya and Sindhu

ദിയാ കൃഷ്ണയും സിന്ധു കൃഷ്ണകുമാറും | ഫോട്ടോ: Instagram

കൾ ദിയാ കൃഷ്ണയെ ആശ്വസിപ്പിച്ചും തന്റെ കുടുംബത്തിനെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചും സിന്ധു കൃഷ്ണകുമാർ. ദുർബലയും ക്ഷീണിതയുമായ ഒരാൾക്കുപകരം മുറിവേറ്റ കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ കഴിഞ്ഞ കുറച്ചുദിവസം കൊണ്ട് ദിയയിൽ തനിക്ക് കാണാനായെന്ന് സിന്ധു കൃഷ്ണകുമാർ പറഞ്ഞു. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കൃഷ്ണകുമാറെന്നും അവർ സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു.

നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സിന്ധു കൃഷ്ണകുമാർ പറഞ്ഞു. ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം ആളുകളെ അന്ധമായി വിശ്വസിച്ചു എന്ന കാരണത്താൽ മുറിവേറ്റ ഒരു കടുവയെപ്പോലെ, ശക്തയായ ഒരു സ്ത്രീയെ നിന്നിൽ കാണാൻ കഴിഞ്ഞുവെന്ന് സിന്ധു അഭിപ്രായപ്പെട്ടു.

"ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കിച്ചു. ഞങ്ങളുടെ കുടുംബം പരസ്പരം എങ്ങനെ ശക്തമായി നിലകൊണ്ടു എന്ന് കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളുടെ സഹോദരബന്ധം എന്റെ മനസുനിറച്ചു. എപ്പോഴും ഓർക്കുക, അമ്മുവും ഇഷാനിയും ഹൻസുവും എപ്പോഴും നിനക്കൊപ്പമുണ്ടാകും." അവർ കൂട്ടിച്ചേർത്തു.

എല്ലാവരുടേയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും തങ്ങളുടെ എല്ലാ ആശംസകളും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് സിന്ധു കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. ദിയാ കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രങ്ങളും അവർ ഷെയർ ചെയ്തിട്ടുണ്ട്.

Content Highlights: Sindhu Krishna Kumar shares a heartfelt connection astir her girl Diya`s strength

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article