ഭാര്യ അഭിനയിച്ച പുതിയ സിനിമയെ കുറിച്ചും, അതില്‍ ഭാര്യയുടെ അഭിനയത്തെ കുറിച്ചും അത്രയേറെ അഭിമാനിക്കുന്ന ഒരു ഭര്‍ത്താവിനെ സൂര്യയില്‍ കാണാം. സിസ്റ്റം എന്ന ജ്യോതികയുടെ പുതിയ സിനിമയെ കുറിച്ചാണ് സൂര്യയുടെ പോസ്റ്റ്.
അല്പം വൈകിയ പോസ്റ്റാണ്, പക്ഷേ ഞാനിത് പറയണം. എത്രത്തോലം എന്‍ഗേജിങ് ആണ് സിസ്റ്റം എന്ന ചിത്രം. തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളും പലതരം അടരുകളുമുള്ള ഈ സിനിമ സമ്മാനിച്ച അശ്വിനി അയ്യര്‍ തിവാരിക്കും സംഘത്തിനും, ഹര്‍മന്‍ ബാവേജയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
നേഹ എന്ന കഥാപാത്രമായി സൊനാക്ഷി സിന്‍ഹ പവര്‍ഫുള്‍ ആയിരുന്നു, എനിക്ക് ശരിക്കും ഇഷ്ടമായി. ജോ.. സരിക എന്ന കഥാപാത്രമായി മാറുമ്പോള്‍ നീ എന്ന ആള്‍ പൂര്‍ണമായും അപ്രത്യക്ഷയായി. നിന്റെ മൗനം വാക്കുകളെക്കാള്‍ ശക്തമാണ്, അത് എനിക്ക് എന്നും അറിയാവുന്ന കാര്യമായിരുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ കാണുന്നു. നിന്നെ കുറിച്ച് എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു പൊണ്ടാട്ടീ- എന്നാണ് സൂര്യ പറഞ്ഞിരിയ്ക്കുന്നത്.
പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ എല്ലാം, ഇത് കണ്ട് പഠിക്കെടാ എന്നാണ്. എത്രപേര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് വേണ്ടി ഇങ്ങനെ സംസാരിക്കും, പ്രൗഡ് ഓഫ് യു പൊണ്ടാട്ടീ എന്ന് പറയുന്ന വാക്കില്‍ വ്യക്തമാണ് ജ്യോതികയോടുള്ള സൂര്യയുടെ ബഹുമാനവും. ജ്യോതികയുടെ ബാക്ക് ബോണ്‍ ആണ് സൂര്യ എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. തന്റെ അഭിപ്രായങ്ങള്‍ക്കും കരിയറിനും കുടുംബത്തിനും താത്പര്യങ്ങള്‍ക്കുമെല്ലാം വളരെ അധികം പ്രാധാന്യം നല്‍കുന്ന ആളാണ് സൂര്യ എന്ന് ജ്യോതിക പലകുറി പറഞ്ഞിട്ടുള്ളതാണ്.




English (US) ·