നിമിഷ് രവിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പം അഹാന ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഭര്‍ത്താവേ എന്ന് വിളിച്ചുകൊണ്ട് പിറന്നാള്‍ ആശംസകള്‍ പറയുമ്പോള്‍, ഇപ്പോഴും നിമിഷിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിലെ കൗതുകം അഹാന പങ്കുവയ്ക്കുന്നുണ്ട്. പത്ത് വര്‍ഷത്തോളം സുഹൃത്തുക്കളായി തുടര്‍ന്നതുകൊണ്ട് തന്നെ, പെട്ടന്ന് ഭാര്യാ - ഭര്‍ത്താവ് എന്ന നിലയിലേക്ക് എത്തിയപ്പോള്‍ അത് ഉള്‍കൊള്ളാന്‍ സമയമെടുക്കും എന്ന് അഹാന നേരത്തെയും പറഞ്ഞിരുന്നു. ജീവിതത്തിലോ ഇരുവര്‍ക്കുമിടയിലെ ബന്ധത്തിലോ യാതൊരു മാറ്റവും തോന്നാത്തത് കൊണ്ട് തന്നെ ഭര്‍ത്താവ് എന്ന വിശേഷണം ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നാണ് അഹാന പറഞ്ഞത്.
പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അഹാന എഴുതിയത്
ജന്മദിനാശംസകള്‍, ഭര്‍ത്താവേ! നിമിഷ് രവി .. നിന്നെ അങ്ങനെ വിളിക്കുന്നത് ഇപ്പോഴും എനിക്ക് ഫണ്‍ ആയിട്ടും എക്‌സൈറ്റ്‌മെന്റ് ആയിട്ടും തോന്നുന്നു. കാരണം ആ തിരിച്ചറിവ് എനിക്ക് വന്നുതുടങ്ങുന്നതേയുള്ളൂ എന്ന് തോന്നുന്നു. ഏറ്റവും നല്ലവനും, സ്‌നേഹമുള്ളവനും, കഠിനാധ്വാനിയും, അതിലുപരി ഏറ്റവും മനോഹരമായ ഹൃദയത്തിന് ഉടമയുമായ ഒരാളുടെ സ്‌നേഹം ലഭിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനങ്ങളില്‍ ഒന്നാണ്, അതെന്നും അങ്ങനെ തന്നെയായിരിക്കും.
“ഓടിച്ചു നോക്കണോ?” - മോഹൻലാലിൻറെ പുതിയ ലെക്സസ് കാറുമായി കൊച്ചിയിലൂടെ ആന്റണിയുടെ നൈറ്റ് ഡ്രൈവ്; ഇൻസ്റ്റാഗ്രാമിൽ വൈറലായി വീഡിയോ
നിന്നെക്കുറിച്ച് എനിക്ക് ഇനിയും ഒരുപാടൊരുപാട് പറയാനുണ്ട്, എങ്കിലും എനിക്ക് പറയാനുള്ളതെല്ലാം നിനക്ക് ഇതിനോടകം തന്നെ അറിയാമല്ലോ. ജന്മദിനങ്ങളും, വലിയ നിമിഷങ്ങളും, ചെറിയ സന്തോഷങ്ങളും, അതിനിടയിലുള്ള ഓരോ സാധാരണ ദിവസവും കൈകോര്‍ത്തു പിടിച്ച് നമുക്കൊരുമിച്ച് ആഘോഷിക്കാം. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, എന്റെ ക്യൂട്ടി പറ്റൂട്ടി ബെസ്റ്റീ.. എന്നാണ് അഹാനയുടെ പോസ്റ്റ്
അഹാനയുടെ പോസ്റ്റിന് താഴെ, താങ്ക്യു മൈ ലവ് എന്ന് പറഞ്ഞുകൊണ്ട് നിമിഷ് രവിയും എത്തി. മരുമകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.




English (US) ·