30 August 2025, 11:14 AM IST

സാന്ദ്രാ തോമസ് | Photo: Facebook/ Sandra Thomas
നിയമപഠനത്തില്‍ ബിരുദം നേടാന്‍ നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ അഡ്മിഷന്‍ എടുത്തതായി സാന്ദ്ര അറിയിച്ചു. പുതിയ അധ്യായം തുടങ്ങുകയാണെന്ന് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ക്രൈസ്റ്റ് അക്കാദമിക്ക് മുമ്പില്‍നിന്നുള്ള ചിത്രങ്ങള്‍ സാന്ദ്ര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല. ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേ സമയം പല ഉത്തരവാദിത്തങ്ങളും അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് തന്റെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമം എന്നും ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബിബിഎ ബിരുദധാരിയാണ് സാന്ദ്ര. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിബിഎ ബിരുദം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തരബിരുദ യോഗ്യതയും സാന്ദ്രയ്ക്കുണ്ട്.
വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ നിര്‍മാണക്കമ്പനിയുണ്ടാക്കിയാണ് സാന്ദ്ര സിനിമയില്‍ സജീവമായത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസ് വിട്ട് സ്വന്തം നിര്‍മാണക്കമ്പനി ആരംഭിച്ചു. ആട്, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2016ല്‍ വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹിതയായി. ഇരുവര്‍ക്കും ഇരട്ട പെണ്‍കുട്ടികളാണ്.
Content Highlights: Producer Sandra Thomas prosecute instrumentality grade astatine Christ Law Academy, Bengaluru
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·