Authored by: അശ്വിനി പി|Samayam Malayalam•2 Jun 2025, 2:08 pm
വിവാഹ മോചനത്തിനായി വീണ നായരും അമനും കോടതിയിൽ എത്തിയത് ഒരുമിച്ചായിരുന്നു. നിയമ പരമായി ബന്ധം അവസാനിപ്പിച്ച് ബൈ പറഞ്ഞ് പിരിയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
വീണ നായരുടെ വീഡിയോ പങ്കുവച്ച് മുൻ ഭർത്താവ് (ഫോട്ടോസ്- Samayam Malayalam) ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി ബന്ധം വേർപെടുത്തിയെങ്കിലും, മക്കൾക്ക് വേണ്ടി ഒന്നിക്കും എന്ന് പറഞ്ഞിരുന്നു. മകൻരെ ഗ്രാജ്വേഷൻ ചടങ്ങിന് ശേഷം അച്ഛനെയും അമ്മയെയും ഒന്നിച്ച് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ധനുഷ് പങ്കുവച്ചത്. വേർപിരിഞ്ഞാലും ചിലതൊക്കെ അടുപ്പിയ്ക്കും എന്നതിന്റെ യഥാർത്ഥ തെളിവ്. അതേ മാതൃക തന്നെയാണ് ഇപ്പോൾ വീണ നായരുടെയും ആർജെ അമൻ ഭൈമിയുടെയും ജീവിതത്തിൽ സംഭവിയ്ക്കുന്നത്.
Also Read: തലയിൽ വരച്ചിട്ടില്ല, അതിനുള്ള ഭാഗ്യം ഉണ്ടായില്ല; ഏറ്റവും വലിയ ആ നഷ്ടത്തെ കുറിച്ച് റിമി ടോമി, ഇപ്പോഴും വല്ലാത്ത വിഷമം തോന്നുന്നുവർഷങ്ങളോളം പ്രണയിച്ചതിന് ശേഷം വിവാഹിതരായതാണ് അമനും വീണയും. വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചു, ആ ബന്ധത്തിൽ ഒരു മകനും പിറന്നു. ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ രണ്ടു പേരും വേർപിരിഞ്ഞു താമസിച്ചു. പിന്നീട് ബന്ധം നിയമപരമായി വേർപെടുത്തി. വളരെ സൗഹൃദത്തോടെ ഒരുമിച്ച് കോടതിയിൽ എത്തി വിവാഹ ബന്ധം വേർപെടുത്തി ബൈ പറഞ്ഞ് പോകുന്ന വീണയുടെയും ആർജെ അമന്റെയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പക്ഷേ തങ്ങളുടെ വേർപിരിയൽ ഒരിക്കലും മകനെ വേദനിപ്പിക്കരുത് എന്ന നിർബന്ധം അമനും വീണ നായർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് രണ്ടു പേർക്കുമൊപ്പം മാറി മാറി അമ്പാടി താമസിക്കുന്നു. മകന്റെ വെക്കേഷൻ കാലമൊക്കെ ആസ്വദിക്കുന്ന വീഡിയോ അമൻ നേരത്തെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ നായർക്കൊപ്പമുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരിയ്ക്കുകയാണ് നടിയുടെ മുൻ ഭർത്താവ്.
നിയമപരമായി ബന്ധം വേർപിരിഞ്ഞാലും ചിലതൊക്കെ അടുപ്പിക്കും; വീണ നായരുടെ മകനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ആർജെ അമൻ
ഇന്ന് കേരളത്തിൽ പ്രവേശനോത്സവം ആണ്. കുഞ്ഞുങ്ങൾ സ്കൂളിലെക്ക് തിരിച്ചെത്തുന്ന ദിവസം, മകന്റെ പ്രവേശനോത്സവത്തിന് വീണ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ അമൻ ഷെയർ ചെയ്തിരിയ്ക്കുന്നത്. കുഞ്ഞിനെ വിളിച്ചുണർത്തി, കുളിപ്പിച്ച്, ബ്രേക്ഫാസ്റ്റ് നൽകി, പ്രാർത്ഥിച്ച് സ്കൂളിലേക്ക് വിടുന്ന വീണ നായരെ ആ വീഡിയോയിൽ കാണാം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·