11 August 2025, 08:34 AM IST

അശ്വന്ത് കോക് | Photo: Youtube video surface grab
സിനിമാനിരൂപണമെന്നപേരില്‍ ബ്ലാക്ക്മെയിലിങ് നടത്താന്‍ പാടുണ്ടോ? 'റിവ്യൂ: അവലോകനമോ അധിക്ഷേപമോ?' എന്ന വിഷയം മേഖലാചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ഫോറത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഉയര്‍ന്ന പ്രധാനചോദ്യങ്ങളിലൊന്ന് ഇതായിരുന്നു.
സിനിമാ റിവ്യൂ എന്നപേരില്‍ ഇപ്പോള്‍നടക്കുന്നത് കച്ചവടതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്രമണമാണെന്ന് നിര്‍മാതാവ് വി.പി. മാധവന്‍നായര്‍ പറഞ്ഞു. നിരൂപണത്തിന് മാനദണ്ഡങ്ങള്‍വേണമെന്നായിരുന്നു അദ്ദേഹത്തിന്റെപക്ഷം. സിനിമ നിര്‍മിക്കാന്‍ അഞ്ചുപൈസ ചെലവഴിക്കാത്തവരാണ് ഇന്ന് സിനിമയുടെ വിധിനിശ്ചയിക്കുന്നതെന്ന അഭിപ്രായവും അദ്ദേഹം പങ്കിട്ടു.
എന്നാല്‍, മാറിയ കാഴ്ചശീലങ്ങളും സാമൂഹികാവസ്ഥകളും ഉള്‍ക്കൊള്ളാനാവാത്തവരാണ് നിരൂപണത്തെ പേടിക്കുന്നതെന്നായിരുന്നു അശ്വന്ത് കോക്കിന്റെ നിലപാട്. നിരൂപണത്തോട് അസഹിഷ്ണുതകാണിക്കുന്നവര്‍ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാല്‍മതിയെന്നുവെക്കണം. പ്രേക്ഷകരെ കാണിക്കുന്നതെന്തിന്? -അദ്ദേഹം ചോദിച്ചു.

സംവിധായകന്‍ ആര്‍.കെ. കൃഷാന്ദ്, സംവിധായിക ഇന്ദു ലക്ഷ്മി, അശ്വിന്‍ ഭരദ്വാജ്, സനിതാ മനോഹര്‍ എന്നിവരും സംസാരിച്ചു. ഷാനറ്റ് സിജോ വിഷയമവതരിപ്പിച്ചു.
Content Highlights: RIFFK league connected movie reviews. Ashwanth Kok, VP Madhavan Nair, Indu Lakshmi, RK Krishanth
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·