Published: November 03, 2025 12:45 PM IST Updated: November 03, 2025 03:53 PM IST
1 minute Read
-
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചു
-
സ്കോർ: ഇന്ത്യ – 50 ഓവറിൽ 7ന് 298; ദക്ഷിണാഫ്രിക്ക– 45.3 ഓവറിൽ 246 ഓൾഔട്ട് ഷെഫാലി വർമയ്ക്കും (87) ദീപ്തി ശർമയ്ക്കും (58) അർധസെഞ്ചറി; ദീപ്തിക്ക് 5 വിക്കറ്റ് നേട്ടവും ഷെഫാലി വർമ പ്ലെയർ ഓഫ് ദ് മാച്ച്; ദീപ്തി ശർമ പ്ലെയർ ഓഫ് ദ് ടൂർണമെന്റ്
ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ ലോകക്രിക്കറ്റിന്റെ കൊടുമുടിയിൽ വിജയപതാകയുയർത്തി. ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് വനിതാ ഏകദിന ലോകകപ്പ് ട്രോഫിയിൽ ടീം ഇന്ത്യ മുത്തമിട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 299 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസേ എടുത്തുള്ളൂ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫിയാണിത്.
നേരത്തേ, 2005, 2017 ലോകകപ്പുകളിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 7ന് 298, ദക്ഷിണാഫ്രിക്ക– 45.3 ഓവറിൽ 246 ഓൾഔട്ട്.മഴ കാരണം 2 മണിക്കൂർ ൈവകി ആരംഭിച്ച മത്സരം ആദ്യന്തം ആവേശഭരിതമായിരുന്നു. ഷെഫാലി വർമയുടെയും ദീപ്തി ശർമയുടെയും ഓൾറൗണ്ട് മികവാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 58 റൺസ് നേടിയ ദീപ്തി 5 വിക്കറ്റ് നേടി. 87 റൺസെടുത്ത ഓപ്പണർ ഷെഫാലി 2 വിക്കറ്റുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റനും ഓപ്പണറുമായ ലോറ വോൾവർട്ട് (101) മാത്രമേ കാര്യമായി പൊരുതി യുള്ളൂ.
വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ; നേരത്തേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ ലോകജേതാക്കളായിട്ടുണ്ട്.ഈ ലോകകപ്പിൽ 434 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന മുൻ ക്യാപ്റ്റൻ മിതാലി രാജിന്റെ റെക്കോർഡാണ് സ്മൃതി മറികടന്നത്. 2017 ലോകകപ്പിൽ മിതാലി 409 റൺസ് നേടിയിരുന്നു.
English Summary:









English (US) ·