നിറയെ ക്രിപ്‌റ്റോ പോസ്റ്റുകള്‍; എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ശ്രുതി ഹാസന്‍

6 months ago 7

24 June 2025, 06:53 PM IST

Shruti Haasan

ശ്രുതി ഹാസൻ | Photo: PTI

നടിയും ഗായികയുമായ ശ്രുതി ഹാസന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രുതി ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എക്‌സ് അക്കൗണ്ടില്‍ വന്നുകൗണ്ടിരിക്കുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്ന് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലെ കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ, തുടര്‍ച്ചയായി താരത്തിന്റെ എക്‌സ് അക്കൗണ്ടില്‍ ക്രിപ്‌റ്റോ, മീംകോയിന്‍ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരം സാധാരണയായി ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും അവര്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ശ്രുതി ഹാസന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

'പ്രിയ്യപ്പെട്ടവരെ, എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റുകള്‍ എന്റേതല്ല. അതിനാല്‍, തിരിച്ചെടുക്കുന്നതുവരെ പേജുമായി ഇന്ററാക്ട് ചെയ്യരുത്', എന്നായിരുന്നു ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.

ഹാക്ക് ചെയ്യപ്പെട്ടെങ്കിലും താരത്തിന്റെ ചിത്രം പ്രൊഫൈലില്‍നിന്ന്‌ മാറ്റിയിട്ടില്ല. നിരന്തരം ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ചിലത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മൂന്നുവര്‍ഷത്തോളമായി താന്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നുവെന്നും നാളെ ഒരു മീം കോയിന്‍ പുറത്തിറക്കുമെന്നുമാണ് നിലവില്‍ പിന്‍ചെയ്തുവെച്ച ഒരുപോസ്റ്റ്.

Content Highlights: Shruti Haasan confirms her X relationship was hacked

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article