തിയേറ്ററിന് മുന്നില്‍ കറുത്ത കോട്ടും കൂളിംഗ് ഗ്ലാസും വെച്ച് മാട്രിക്‌സിലെ മോര്‍ഫിയസിനെ പോലെ ഒരു തിയേറ്റര്‍ മാനേജര്‍ നില്‍ക്കുന്നു. മുന്നില്‍ സിനിമ കാണാന്‍ വന്ന ഒരു ശരാശരി മലയാളി. മാനേജര്‍ പറയുന്നു 'നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്. ഈ ചുവന്ന ഗുളിക എടുത്താല്‍ നീ പൃഥ്വിയുടെ ആക്ഷന്‍ ലോകത്തേക്ക് പോകും. അവിടെ ഫുള്‍ അഡ്രിനാലിന്‍ റഷ് ആണ്! ഇനി ഈ നീല ഗുളിക എടുത്താല്‍, നിവിന്‍ പോളിയുടെ ഫീല്‍ഗുഡ് ലോകത്ത് ചിരിക്കാം , സമാധാനമായി ഇരികാം . ഏത് വേണം? 'അപ്പൊ നമ്മളൊ രണ്ട് ഗുളികയും വാങ്ങി പറയുകയാണ്, 'എനിക്ക് രണ്ടും വേണം ഭായ്!
ഒട്ടും വിട്ടുകൊടുക്കാതെ രണ്ട് ബ്ലോക്ക്ബസ്റ്ററുകളാണ് ഇപ്പോള്‍ തിയേറ്ററുകള്‍ നിറയ്ക്കുന്നത്.പൃഥ്വിരാജ് നായകനായ ' ഖലീഫ ' ആക്ഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഒന്നാന്തരം റെഡ് പില്‍ അനുഭവമാണ് നല്‍കുന്നത്. കിടിലന്‍ ഫൈറ്റും , ഇന്റര്‍നാഷണല്‍ മാഫിയയുമൊക്കെയായി തിയേറ്ററില്‍ കയ്യടിച്ച് ആവേശത്തോടെ കണ്ടിറങ്ങാന്‍ പറ്റിയ പക്കാ പാക്കേജ്.മറുഭാഗത്ത്, നിവിന്‍ പോളിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' കുടുംബങ്ങള്‍ക്കുള്ള പെര്‍ഫെക്റ്റ് ബ്ലൂ പില്‍ ആണ്. നിവിന്‍ പോളിയുടെ പ്രണയവും, ഒരുപാട് തമാശകളുമായി ഓണസദ്യ കഴിച്ച് റിലാക്‌സ് ചെയ്യാന്‍ വരുന്നവര്‍ക്ക് വയറുനിറയെ ചിരിക്കാനുള്ള സിനിമ . ഓണത്തിന്റെ ചെലവ് പകുതിയും തീയേറ്ററില്‍ തന്നെ തീരും .
അപര്‍ണ എപ്പോഴോ ഈ ബന്ധത്തില്‍ നിന്ന് മൂവ് ഓണ്‍ ആയതാണ്; വിവാഹ വാര്‍ഷികത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി
രാവിലെ ഖലീഫ കണ്ട് ആക്ഷന്‍ കണ്ട് റോമാഞ്ചം വന്നു, വൈകുന്നേരം ഫാമിലിയുടെ കൂടെ ബെത്ലഹേം കണ്ട് ചിരിച്ചു മടുത്തു എന്ന് പറയുന്നവരാണ് കൂടുതല്‍. അതുകൊണ്ട് തന്നെ ഇത്തവണ വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലും തിയേറ്ററുകളിലും ഒന്നിനെ പുകഴ്ത്തി മറ്റൊന്നിനെ ഡീഗ്രേഡ് ചെയ്യുന്ന പരിപാടിയേ ഇല്ല എന്നതാണ് ഏറ്റവും വലിയ പോസിറ്റീവ് കാര്യം. ചുരുക്കത്തില്‍ യുവാക്കള്‍ ഖലീഫയും, കുടുംബ പ്രേക്ഷകര്‍ ബെത്ലഹേമും ഏറ്റെടുത്തതോടെ ബോക്‌സ് ഓഫീസില്‍ ഇത്തവണ ഓണത്തിന് മലയാള സിനിമ ലോകം നല്ല ഒരു സദ്യയാണ് ഒരിക്കിരിക്കുന്നത് .
ഈ രണ്ട് വ്യത്യസ്ത ജോണറുകളുമായി പൃഥ്വിയും നിവിനും ഓണത്തിന് വരുന്നത് ഇതാദ്യമല്ല. പഴയ ചരിത്രം എടുത്തു നോക്കിയാല്‍ 2017-ലെ ഓണക്കാലത്തും അന്ന് തിയേറ്ററുകളില്‍ ഈ റെഡ് പില്ലും ബ്ലൂ പില്ലും ഉണ്ടായിരുന്നു എന്ന് കാണാം. അന്ന് പൃഥ്വിയുടെ ഡാര്‍ക്ക് ത്രില്ലര്‍ 'ആദം ജോണും' നിവിന്റെ ഫാമിലി പടമായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യും ഒരുമിച്ച് വന്നപ്പോള്‍, രണ്ടും ബോക്‌സ് ഓഫീസില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പിന്നീട് 2019 ലെ ഓണത്തിനും ഇത് ആവര്‍ത്തിച്ചു. പൃഥ്വിയുടെ 'ബ്രദേഴ്‌സ് ഡേ'യും, നിവിന്റെ 'ലവ് ആക്ഷന്‍ ഡ്രാമ'യും തമ്മിലായിരുന്നു അന്നത്തെ പോരാട്ടം.
സിനിമയിലെ ഈ രണ്ട് വലിയ താരങ്ങള്‍ തമ്മില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് നല്ല സിനിമകള്‍ ആസ്വദിക്കാന്‍ തയ്യാറായ മലയാളികളാണ്. അപ്പോള്‍ ഒരേയൊരു ചോദ്യം മാത്രമേ ബാക്കിയുള്ളൂ: നിങ്ങള്‍ തിയേറ്ററില്‍ ആദ്യം പോയി ആസ്വദിക്കാന്‍ പോകുന്നത് ആവേശത്തിന്റെ ചുവന്ന ഗുളികയാണോ അതോ ചിരിയുടെ നീല ഗുളികയാണോ?




English (US) ·