നിവിന്‍ പോളിയും മമിത ബൈജുവും ഓണം ആഘോഷിക്കാന്‍ തയ്യാറായി; ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് തീരുമാനിച്ചു

1 month ago 3
ഓണം റിലീസ് ഉറപ്പിച്ച് നിവിന്‍ പോളിയും മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ' ബത്‌ലഹേം കുടുംബ യൂണിറ്റ് '. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എ ഡിയാണ്.

ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നിവിനും മമിതയ്ക്കും ഒപ്പം വിനയ് ഫോര്‍ട്ട്, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

Also Read: വിജയുടെ സ്റ്റൈല്‍, വിജയ് യുടെ മാനറിസം, വിജയ് ചിത്രത്തിലെ രംഗങ്ങള്‍; ആര് പറഞ്ഞു ജെയ്‌സണ്‍ സഞ്ജയ്ക്ക് അച്ഛനോട് വെറുപ്പാണെന്ന്?

അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ആകാശ് ജോസഫ് വര്‍ഗ്ഗീസ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, വി എഫ് എക്‌സ്: എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്, കളറിസ്റ്റ്: രമേഷ് സി പി, സ്റ്റില്‍സ്: റിന്‍സണ്‍ എം ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.
Read Entire Article