നിവിന്‍ പോളിയുടെ മകനാണോ ഇത്, ഇതെന്തൊരു മാറ്റം! ശോഭന യാദൃശ്യകമായി കണ്ടതല്ല, ഇതാണ് ഇപ്പോള്‍ വിഷയം

1 week ago 3

Authored by: അശ്വിനി പി|Samayam Malayalam21 May 2026, 3:00 p.m. IST

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ശ്രദ്ധ നേടിയ താരപുത്രനായിരുന്നു നിവിന്‍ പോളിയുടെ മകന്‍ ദാവീദ്. ജൂനിയര്‍ പോളി എന്ന പേരില്‍ ആരാധകര്‍ ഏറ്റെടുത്ത ഫോട്ടോകളുമുണ്ട്

nivin pauly sonനിവിൻ പോളിയുടെ മകൻ
ഓസ്‌ട്രേലിയയില്‍ വച്ച് വളരെ യാദൃശ്ചികമായി നിവിന്‍ പോളിയെയും കുടുംബത്തെയും കണ്ടുമുട്ടിയ വിശേഷം പങ്കുവച്ച് ശോഭന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു വീഡിയോ പങ്കുവച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്പിനില്‍ വച്ചാണ് നിവിനും ഭാര്യയും മകളും മകനും അവരുടെ സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തെ ശോഭന കണ്ടുമുട്ടിയത്. ഉടനെ എല്ലാവര്‍ക്കുമൊപ്പം ഒരു സെല്‍ഫി വീഡിയോ എടുത്ത് ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മാഡത്തിനെ കണ്ടതില്‍ സന്തോഷം എന്ന് പറഞ്ഞ് നിവിനും കമന്റിലെത്തി.

എന്നാല്‍ അതല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം, നിവിന്‍ പോളിയുടെ മകനാണോ അത്. ഇതെന്തൊരു മാറ്റമാണ് എന്നാണ്. വളരെ ചെറുപ്പത്തില്‍ മാത്രമാണ് നിവിന്റെ മകന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത്ര വലുതായതിന് ശേഷം മക്കളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വരുന്നത് ഇതാദ്യമായാണ്. അതുകൊണ്ടു തന്നെ ദാവീദ് എന്ന നവിന്‍ പോളിയുടെ മകന്റെ മാറ്റം ആരാധകരെ അതിശയിപ്പിക്കുന്നു.

Also Read: നാളെ എന്ത് സംഭവിക്കും എന്നെനിക്കറിയില്ല, പക്ഷേ എല്ലാവരോടും നന്ദിയുണ്ട്; എസ്തര്‍ അനില്‍ പറയുന്നു

നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിവിന്‍ പോളി കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മകന്റെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നതായിരുന്നു. സിനിമ പ്രമോഷന്‍ ചടങ്ങുകളിലും ഓഡിയോ ലോഞ്ചിലും എല്ലാം പലപ്പോഴും ദാവീദ് സെന്റര്‍ ഓഫ് ദ അട്രാക്ഷന്‍ ആയിട്ടുണ്ട്. പ്രേമം റിലീസിന് ശേഷം അച്ഛനെ പോലെ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസ് വച്ചു നില്‍ക്കുന്ന ഫോട്ടോ എല്ലാം വൈറലായിരുന്നു. അച്ഛനൊപ്പം സ്റ്റാറായ മകനെ ജൂനിയന്‍ പോളി എന്നും ആരാധകര്‍ വിളിച്ചിരുന്ന കാലമുണ്ടായിരുന്നു.


എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവല്ലായിരുന്നു. സിനിമകളുടെ പരാജയവും, അനാവശ്യ വിവാദങ്ങളും നടനെ പിന്‍വലിച്ചു. അതോടെയാണ് കുടുംബ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നത് കുറഞ്ഞത്. സര്‍വ്വംമായ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളി ഇപ്പോള്‍ പ്രതിച്ഛായ പോലുള്ള സിനിമകളുടെ മികച്ച വിജയം നേടി നില്‍ക്കുകയാണ്. വീണ്ടും പഴയത് പോലെ ആക്ടീവാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article