
നിവിൻ പോളി 'ബേബി ഗേളി'ന്റെ സെറ്റിൽ
തിരുവനന്തപുരത്ത് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന 'ബേബി ഗേളി'ല്‍ ജോയിന്‍ ചെയ്ത് നടന്‍ നിവിന്‍ പോളി. നിവിന്‍ പോളി- ലിസ്റ്റിന്‍ സ്റ്റീഫന്‍- അരുണ്‍ വര്‍മ- ബോബി സഞ്ജയ് കോംബോ ഒരുമിക്കുന്ന ചിത്രമാണ് 'ബേബി ഗേള്‍'. നായകന്‍ നിവിന്‍ പോളി വിഷുദിനത്തില്‍ ആണ് ആദ്യമായ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.
വണ്ണംകുറച്ച് സ്‌റ്റൈലിഷ് ലുക്കില്‍ സുന്ദരനായാണ് താരത്തിന്റെ തിരിച്ചുവരവ്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന നിവിന്‍ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകാരെ ആവേശത്തിലാഴ്ത്തിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ സംവിധായകന്‍ അരുണ്‍ വര്‍മ നിവിന്‍ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോള്‍, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും സന്നിഹിതരായിരുന്നു.
ചിത്രത്തില്‍ 'ബേബി ഗേള്‍' ആയി എത്തുന്നത് ഈ ചിത്രത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് ആയ അഖില്‍ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെണ്‍കുട്ടിയാണ്. സെറ്റില്‍വെച്ച് നിവിന്‍ പോളി 'ബേബി ഗേളിനെ' തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.
മാജിക് ഫ്രെയിംസുമായുള്ള നിവിന്‍ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് 'ബേബി ഗേള്‍'. ആദ്യ ചിത്രവും സൂപ്പര്‍ ഹിറ്റുമായ 'ട്രാഫിക്കി'ന്റെ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക 'ബേബി ഗേളി'നുണ്ട്. സുരേഷ് ഗോപി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഗരുഡന്റെ' സംവിധായകന്‍ അരുണ്‍ വര്‍മക്കൊപ്പം 'ബേബി ഗേളി'ലൂടെ ലിസ്റ്റിന്‍ വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. 'ട്രാഫിക്ക്', 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.
ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിങ്: ഷൈജിത്ത് കുമാരന്‍, സംഗീതം: ജേക്‌സ് ബിജോയ്. കോ-പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍. പി. തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് പന്തളം. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്: അഖില്‍ യശോധരന്‍. കലാസംവിധാനം: അനീസ് നാടോടി. കോസ്റ്റ്യും: മെല്‍വി. ജെ. മേക്കപ്പ്: റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍. അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, ജയശീലന്‍ സദാനന്ദന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍. പിആര്‍ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. പ്രൊമോഷന്‍ കണ്‍സ്ള്‍ട്ടന്റ്: വിപിന്‍ കുമാര്‍. വി. ഡിജിറ്റല്‍ പ്രൊമോഷന്‍സ്: ആഷിഫ് അലി. അഡ്വര്‍ടൈസിങ്: ബ്രിങ്‌ഫോര്‍ത്ത്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍.
Content Highlights: Nivin Pauly joins the formed of `Baby Girl,` a thriller directed by Arun Varma
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·