നിവിൻ പോളി ഫുൾ ഫോമിലാണ്, 300 കോടി കടന്ന ബത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം അടുത്ത സിനിമയും; ഇതും ഹിറ്റാകും എന്ന് പറയാൻ കാരണം?

2 days ago 2
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ മഹാവിജയത്തിന് ശേഷം നിവിൻപോളി ആരാധകർ ഉറ്റുനോക്കുന്നത് N51ലേക്കാണ് . അതായത് അനൗൺസ് ചെയ്ത നിവിൻപോളിയുടെ അമ്പത്തിയൊന്നാമത്തെ ചിത്രത്തിലേക്ക്. കാരണം മറ്റൊന്നുമല്ല , തുടരെ തുടരെ ബോക്സ് ഓഫീസ് തകർക്കുന്ന ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി ഈയടുത്ത കാലത്ത് പ്രേക്ഷകരിലേക്കെത്തുന്നത്

പക്ഷേ വരാനിരിക്കുന്ന ഈ ചിത്രം നൽകുന്ന പ്രതീക്ഷകൾ ഒരു പടി മുകളിലാവാൻ ഇനിയുമുണ്ട് കാരണങ്ങൾ . ജയ ജയ ജയ ജയ ഹേ സിനിമയുടെ സഹ എഴുത്തുകാരൻ കൂടിയായ നാഷിദ് മുഹമ്മദ് ഫാമിയുടെ ആദ്യ സംവിധാന സംരംഭം ആണെന്നത് ഒരു പ്രോമിസിംഗ് ഘടകമാണ്. വാഴ 2വിന്റെ അഡിഷണൽ റൈറ്റർ കൂടിയായിരുന്നു നാഷിദ് ഫാമി.

Samayam Malayalamനിമിഷ് രവി - അഹാന വിവാഹത്തിൽ ദുൽഖറിന് നൽകിയ സ്ഥാനം; ഹൃദയംതൊട്ട് മറുപടി നൽകി ഡിക്യു, ഇത് എനിക്കും സ്പെഷ്യലാണ്
രുക്മിണി വസന്ത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാന്താര , ടോക്സിക് എന്നീ സിനിമകളിലൂടെ നിരവധി ആരാധകർ രുക്മിണി വസന്തിന് കേരളത്തിൽ ഉണ്ട് . മാത്രമല്ല നിവിൻ പോളിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ പോളി ജൂനിയർ പിക്ചർസ് മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.

ഭാരതനാട്ട്യം , മോഹിനിയാട്ടം എന്നീ സിനിമകളുടെയൊക്കെ ക്യാമറമാൻ ആയിരുന്ന ബബ്ലു അജുവാണ് N51 നു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത് . സർവ്വം മായക്ക് ശേഷം അജു വർഗീസ് - നിവിൻ പോളി കൂട്ടുകെട്ടിൽ വരുന്ന സിനിമയായത് കൊണ്ട് തന്നെ ആരാധകരും ഹാപ്പിയാണ് . 2010 മുതൽ മലയാളികൾ കണ്ട് പരിചയിച്ച ഒരിക്കലും നിരാശപ്പെടുത്താത്ത ഒരടിപൊളി കോമ്പോയാണ് ഇരുവരുടെയും.


2026 ഓഗസ്റ്റ് 9ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല . എങ്കിലും 2027 വിഷുവിന് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . റൊമാൻസും കോമഡിയും മിക്സ് ആയി വരുന്ന ഒരു റോം-കോം ജോണർ ആണ് N 51 എന്നത് നിവിൻ പോളി ആരാധകർക്ക് എപ്പോഴത്തെയും പോലെ പ്രതീക്ഷകൾ കൂട്ടുന്നു.


ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ബ്ലോക്ക് ബ്ലസ്റ്റർ ഹിറ്റ് വിജയാഘോഷം , ചിത്രീകരണ വേളയിൽ നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു . ചിത്രത്തിന്റെ ആഘോഷത്തോടൊപ്പം, മൈസൂർ പാക്ക് നൽകികൊണ്ട് നിവിൻ പോളി , രുക്മിണിയെ വരവേറ്റു . ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലെ തന്നെ ഫീൽ ഗുഡ് മൂവിയാണിതെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് .
Read Entire Article