Authored by: അശ്വിനി പി|Samayam Malayalam•16 Jul 2025, 2:53 pm
ഏഴ് മാസങ്ങൾക്ക് മുൻപാണ് സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. പക്ഷേ പിന്നീട് കല്യാണ ചടങ്ങുകളെ കുറിച്ച് ചിന്തിയ്ക്കാൻ രണ്ടുപേർക്കും സമയം കിട്ടിയില്ലത്രെ
സെലീന ഗോമസ് ബെന്നി ബ്ലാങ്കോ വിവാഹം സെപ്റ്റംബറിൽ ഈ സെപ്റ്റംബറിൽ കല്യാണം ഉണ്ടാവും. അമേരിക്കൻ വേനൽക്കാല അവധിയാണ് സെപ്റ്റംബർ മാസത്തിൽ. ആ സമയത്ത് രണ്ടു പേരും തിരക്കുകളിൽ നിന്നെല്ലാം മാറി അല്പം ഫ്രീയാവും. അതുകൊണ്ട് തന്നെയാണ് സെപ്റ്റംബറിൽ കല്യാണം തീരുമാനിച്ചത്. ഇതുവരെയും കല്യാണം നീണ്ടു പോകാൻ കാരണം രണ്ടു പേരുടെയും തിരക്കുകളാണ് എന്നാണ് കഴിഞ്ഞ ദിവസം ജെയ്ക്ക് ഷെയ്‌നിൻ്റെ 'തെറാപ്പസ്' (Therapuss) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ബെന്നി ബ്ലാങ്കോ പറഞ്ഞിരുന്നത്.
Also Read: മിൻ ഹീൻ-ജിൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിഞ്ഞു, ഏജൻസിയുടെ ആരോപണം വ്യാജം; സത്യം എപ്പോഴും വിജയിക്കും എന്ന് ആരാധകർവിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുന്നത്. കാലിഫോർണിയയിൽ വച്ച് വളരെ സ്വകാര്യമായി നടത്തുന്ന വിവാഹമാണെങ്കിലും ഗംഭീരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെ പങ്കെടുക്കും എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ടെയ്‌ലർ സ്വിഫ്റ്റും അവരുടെ പങ്കാളിയായ ട്രാവിസ് കെൽസും ഉണ്ടാവും എന്നാണ് നിലവിലെ വിവരം. കല്യാണം രണ്ട് ദിവസത്തെ ആഘോഷമായിരിക്കുമത്രെ.
Also Read: 23 വർഷത്തെ ദാമ്പത്യം! ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയുമൊക്കെ ഹിറ്റ് നായിക ഇന്ന് മൂന്ന് മക്കളുടെ അമ്മ, ഹാപ്പി ലൈഫ്
ബിറ്റ്കോയിൻ്റെ ചരിത്രം അറിയാമോ? സതോഷി നകാമോട്ടോയുടെ കഥ ഇതാ
തെറാപ്പസ് പോട്കാസ്റ്റിൽ സംസാരിക്കുമ്പോഴും ഇതുവരെ വിവാഹത്തെ കുറിച്ചുള്ള പ്ലാനിങുകൾ ഒന്നും നടന്നിട്ടില്ല എന്നായിരുന്നു ബെന്നി ബ്ലാങ്കോ പറഞ്ഞിരുന്നത്. ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ രണ്ടു പേരും തിരക്കിലായിരുന്നു. അതുകൊണ്ട് കല്യാണത്തെ കുറിച്ചുള്ള പ്ലാനിഹ് നടത്താനുള്ള സമയം കിട്ടിയില്ല. അവസാനം സെലീന ഗോമസിന് വേണ്ടി സമയം ചെലവഴിക്കാനായി ഒരു ബ്രേക്ക് എടുക്കാൻ തന്നെ ബെന്നി ബാങ്കോ തീരുമാനിച്ചിരുന്നു. എന്തൊക്കെയായാലും വധുവായി ഒരുങ്ങുന്നതിനുള്ള എക്സൈറ്റ്മെന്റിലാണ് ഇപ്പോൾ നടി സെലീന ഗോമസ് എന്നാണ് കേൾക്കുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·