നിശ്ചയം കഴിഞ്ഞു എന്നേയുള്ളൂ, വിവാഹത്തെ കുറിച്ചുള്ള പ്ലാനിങ് ഒന്നും ഉടനില്ല; ടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും അടിച്ചു പൊളിക്കുകയാണ്!

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam1 Sept 2025, 5:34 pm

ബന്ധം രഹസ്യമാക്കി പ്രണയിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്ന് തന്നെയാണ്. നിശ്ചയത്തിന് ശേഷം, പരസ്യമായി പ്രണയിക്കുന്ന സന്തോഷം അനുഭവിക്കുകയാണ് ട്രാവിസ് കെൽസിയും ടെയ്ലർ സ്വിഫ്റ്റും

Taylor and Travisടെയ്ലർ സ്വിഫ്റ്റ് | ട്രാവിസ് കെൽസി
കഴിഞ്ഞ ആഴ്ചയാണ് ഗായിക ടെയ്ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ, കാത്തിരുന്ന ആ മനോഹര നിമിഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ടെയ്ലർ സ്വിഫ്റ്റിന്റെ വീട്ടിലെ ഗാർഡനിൽ വച്ചായിരുന്നു ആ സ്വപ്ന തുല്യമായ നിമിഷം. സ്വിഫ്റ്റിന്റെ അച്ഛനോട് അനുവാദം വാങ്ങിയതിന് ശേഷമാണ് കെൽസി പ്രപ്പോസ് ചെയ്തിരുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 4.8 കോടി രൂപ വിലമതിയ്ക്കുന്ന, പ്രത്യേകമായി ചെയ്തെടുത്ത വജ്ര മോതിരമാണ് സ്വിഫ്റ്റിന്റെ വിരലിൽ കെൽസി അണയിച്ചത്. ഇന്റസ്ട്രിയിലെ പുതിയ ജോഡികൾക്ക് ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തുകയും ചെയ്തു.

Also Read: ജിമിനും സോങ് ഡാ യൂണും പ്രണയത്തിലായിരുന്നു, പക്ഷേ ഇപ്പോൾ അല്ല; സ്ഥിരീകരിച്ച് ബിഗ്ഹിറ്റ് മ്യൂസിക്

എന്നാൽ വിവാഹ നിശ്ചയം പെട്ടന്ന് കഴി‍ഞ്ഞുവെങ്കിലും, വിവാഹം ഉടനെ ഉണ്ടാവാനുള്ള സാധ്യതയില്ല. അതിനുള്ള പ്ലാനിങുകൾ ഒന്നും തന്നെ ഇരുവരും നടത്തുന്നില്ല. നിലവിൽ തങ്ങളുടെ എൻഗേജ്മെന്റ് ജീവിതം ആസ്വദിക്കുകയാണ് കെൽസിയും ടെയ്ലറും. ജീവതത്തിന്റെ അടുത്ത ഒരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് ഒരുമിച്ചുള്ള കുറച്ചധികം ഓ‍ർമകൽ കൂടെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

Also Read: ആരാണ് അതിന് വിധവ ആയത്? ഇന്റർവ്യൂസിൽ പറഞ്ഞതൊക്കെ നുണയാണ് നീ കൊണ്ട് കേസ് കൊടുക്ക്; മസ്താനിയോട് രേണു

ഇപ്പോൾ തങ്ങളുടെ ബന്ധം പരസ്യപ്പെടുത്തിയതിന് ശേഷമുള്ള സ്വാതന്ത്ര്യം ആസ്വദിയ്ക്കുക എന്നതാണ് രണ്ട് പേരുടെയും ഉദ്ദേശം. ഒളിവും മറയും ഇല്ലാതെ, സ്വതന്ത്ര്യമായി പ്രണയിച്ചു നടക്കാം. കുറച്ചുകാലം അങ്ങനെ പോയിട്ട് മതി വിവാഹം എന്നാണ് ടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും പ്ലാൻ.

യുഎസിൽ തുടരണോ ഇന്ത്യയിലേക്ക് മടങ്ങണോ; യുവതിക്ക് ലഭിച്ച ഉപദേശമിത്


2023 ലാണ് ടെയ്ലറും ട്രാവിസും പ്രണയത്തിലായത്. ടെയ്ലർ സ്വിഫ്റ്റിന്റെ പാട്ടുകളുടെ കടുത്ത ആരാധകനായിരുന്ന ട്രാവിസ് താരത്തിന്റെ നമ്പർ തപ്പിയെടുത്ത് അങ്ങോട്ട് വിളിച്ച് സംസാരിച്ചു തുടങ്ങുകയായിരുന്നു. അത് പ്രണയത്തിലേക്കെത്തി. ഹോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും ആകർഷണീയരായ കപ്പിൾ എന്നാണ് നിലവിൽ ഇരുവരും അറിയപ്പെടുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article