നിസ്വാർത്ഥസ്നേഹത്തിന്റെ ഉദാത്ത രൂപം, ഷെഫാലി എപ്പോഴും മറ്റുള്ളവർക്ക് മുൻഗണന നൽകി - പരാ​ഗ്

6 months ago 6

03 July 2025, 09:30 PM IST

Shefali and Parag

ഷെഫാലിയും പരാ​ഗും | ഫോട്ടോ: ​Instagram

ന്തരിച്ച നടി ഷെഫാലി ജരിവാലയെ അനുസ്മരിച്ച് ഭർത്താവ് പരാ​ഗ് ത്യാ​ഗി. ശക്തിയും സൗന്ദര്യവും ഒരുപോലെയുള്ളവളായിരുന്നു ഷെഫാലിയെന്നാണ് സോഷ്യൽ മീഡിയാ കുറിപ്പിൽ പരാ​ഗ് പറഞ്ഞത്. എത്രയോ വലിയ വ്യക്തിത്വമായിരുന്നു അവർ. മറ്റുള്ളവർക്ക് എപ്പോഴും മുൻ​ഗണന നൽകിയ വ്യക്തിയായിരുന്നു ഷെഫാലിയെന്നും അവർ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും പരാ​ഗ് പറഞ്ഞു. ഷെഫാലിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ലക്ഷ്യബോധവും ഊർജസ്വലതയുമുള്ള വ്യക്തിയായിരുന്നു ഷെഫാലിയെന്ന് പരാ​ഗ് ത്യാ​ഗി പറഞ്ഞു. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടു കൂടി തന്റെ കരിയറിനെയും മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പരിപോഷിപ്പിച്ചുകൊണ്ട് ലക്ഷ്യബോധത്തോടെ ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ. എല്ലാ സ്ഥാനമാനങ്ങൾക്കും നേട്ടങ്ങൾക്കും അപ്പുറം, ഷെഫാലി നിസ്വാർത്ഥമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്ത രൂപമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"അവൾ എല്ലാവരുടെയും അമ്മയായിരുന്നു. എല്ലായ്പ്പോഴും മറ്റുള്ളവർക്ക് മുൻഗണന നൽകി. സ്വന്തം സാന്നിധ്യത്താൽ മറ്റുള്ളവരിൽ ആശ്വാസവും ഊഷ്മളതയും പകർന്നു. ഉദാരമതിയായ ഒരു മകളായിരുന്നു ഷെഫാലി. അർപ്പണബോധമുള്ള, സ്നേഹസമ്പന്നയായ ഭാര്യയും സിംബയുടെ നല്ല അമ്മയുമായിരുന്നു അവർ. സംരക്ഷിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു സഹോദരിയായിരുന്നു. ധൈര്യത്തോടും അനുകമ്പയോടും കൂടി താൻ സ്നേഹിച്ചവർക്കൊപ്പം നിന്ന അങ്ങേയറ്റം വിശ്വസ്തയായ ഒരു സുഹൃത്തായിരുന്നു ഷെഫാലി." പരാ​ഗിന്റെ വാക്കുകൾ.

ദുഃഖത്തിന്റെ ഈ അരാജകത്വത്തിൽ, ബഹളങ്ങളിലും ഊഹാപോഹങ്ങളിലും അകപ്പെട്ടുപോകാൻ എളുപ്പമാണ്. എന്നാൽ ഷെഫാലിയെ ഓർക്കേണ്ടത് അവളുടെ വെളിച്ചത്തിലൂടെയും അവൾ മറ്റുള്ളവരിൽ നിറച്ച സന്തോഷത്തിലൂടെയും, പകർന്നു നൽകിയ ആനന്ദത്തിലൂടെയും, ഉയർത്തിയ ജീവിതങ്ങളിലൂടെയുമാണ്. ആശ്വാസം നൽകുന്ന ഓർമ്മകൾകൊണ്ടും ആത്മാവിനെ ജീവസ്സുറ്റതാക്കുന്ന കഥകൾകൊണ്ടും ഈ ഇടം സ്നേഹം കൊണ്ടു മാത്രം നിറയട്ടേ എന്നും പരാ​ഗ് കുറിച്ചു. ഷെഫാലിയെ ആരും ഒരിക്കലും മറക്കില്ല എന്നുപറ‍ഞ്ഞുകൊണ്ടാണ് പരാ​ഗ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: Parag Tyagi`s heartfelt tribute to his precocious wife, Shefali Jariwala, celebrating her beauteous life

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article