നിഹാ‍ൽ സരിന് താഷ്കന്റ് ഓപ്പൺ ചെസ് കിരീടം; പരാജയമറിയാതെ കുതിപ്പ്, 10 റൗണ്ടുകളിൽ നിന്ന് 8 പോയിന്റ്

9 months ago 7

മനോരമ ലേഖകൻ

Published: March 31 , 2025 08:29 AM IST

1 minute Read

നിഹാ‍ൽ സരിൻ മത്സരത്തിനിടെ.
നിഹാ‍ൽ സരിൻ മത്സരത്തിനിടെ.

തൃശൂർ ∙ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന് അഗ്സമോവ് സ്മാരക താഷ്കന്റ് ഓപ്പൺ രാജ്യാന്തര ചെസ് കിരീടം. അവസാന റൗണ്ടിൽ, ഉസ്ബക്കിസ്ഥാനിൽനിന്നുള്ള ഗ്രാൻഡ് മാസ്റ്റർ ഷംസിദിൻ വോഖിദോവിനെ സമനിലയിൽ കുരുക്കിയാണു നിഹാൽ കിരീടം സ്വന്തമാക്കിയത്.

കറുത്ത കരുക്കളിൽ കളിച്ച നിഹാലിനെ കീഴ്പ്പെടുത്താൻ അവസാന നീക്കം വരെ വോഖിദോവ് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഏകദേശം 17 ലക്ഷം രൂപയാണു ടൂർണമെന്റിന്റെ സമ്മാനത്തുക. ടൂർണമെന്റിൽ പരാജയമറിയാതെ കുതിച്ച നിഹാൽ 10 റൗണ്ടുകളിൽ നിന്ന് 8 പോയിന്റ് നേടി.

English Summary:

Tashkent Open Chess: Nihalsarin crowned champion astatine Tashkent Open Chess Tournament

Read Entire Article