നിർണായക കളിക്ക് മുൻപ് പഞ്ചാബ് കിങ്സി‌ന് തിരിച്ചടി, സൂപ്പർ താരം കളിക്കില്ല; ടീമിന്റെ കരുത്തിനെ ബാധിക്കും

7 months ago 10

Curated by: ഗോകുൽ എസ്|Samayam Malayalam26 May 2025, 4:12 pm

Punjab Kings Vs Mumbai Indians: ഐപിഎൽ പ്ലേ ഓഫ് ഘട്ടം അടുത്തെത്തി നിൽക്കെ പഞ്ചാബ് കിങ്സിന് വലിയ ആശങ്ക. ടീമിന്റെ കരുത്തിനെ ബാധിക്കുന്ന കാര്യം. ശ്രേയസിനും സംഘത്തിനും വൻ തലവേദന.

ഹൈലൈറ്റ്:

  • പഞ്ചാബ് കിങ്സിന് ആശങ്ക
  • പ്ലേ ഓഫ് ഘട്ടം അടുത്തെത്തി നിൽക്കെ ടീമിന് തിരിച്ചടി
  • ഐപിഎല്ലിൽ ഇന്ന് മുംബൈ - പഞ്ചാബ് പോരാട്ടം
പഞ്ചാബ് കിങ്സ്പഞ്ചാബ് കിങ്സ് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിടിലൻ ഫോമിലുള്ള ടീമാണ് പഞ്ചാബ് കിങ്സ്. നിലവിൽ 13 കളികളിൽ 17 പോയിന്റുള്ള പഞ്ചാബ് സംഘം നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ് അവർ. പ്ലേ ഓഫിൽ എത്തിക്കഴിഞ്ഞെങ്കിലും മുംബൈക്ക് എതിരായ മത്സരം പഞ്ചാബ് കിങ്സിന് നിർണായകമാണ്. ഈ കളിയിൽ വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാൻ അവർക്ക് കഴിയും എന്നത് തന്നെ കാരണം. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ഫൈനലിൽ എത്താൻ രണ്ട് അവസരങ്ങൾ ലഭിക്കും. ഇതുകൊണ്ടു തന്നെ ഇന്നത്തെ കളിയിൽ ഏത് വിധേനയും ജയിക്കുകയാവും ശ്രേയസ് അയ്യരിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതിനിടെ ഇപ്പോളിതാ ടീമിന് വമ്പൻ തിരിച്ചടി നൽകുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.

ടീമിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ യുസ്വേന്ദ്ര ചഹലിന് പരിക്കേറ്റതാണ് പഞ്ചാബിന് ആശങ്ക സമ്മാനിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഡെൽഹി ക്യാപിറ്റൽസി‌ന് എതിരായ അവസാന കളി നഷ്ടമായ ചഹലിന് മുംബൈ ഇന്ത്യൻസിന് എതിരായ മത്സരവും നഷ്ടമാകും. താരത്തിന്റെ കൈക്കുഴക്ക് പരിക്കേറ്റതായാണ് ഇ എസ്‌ പി എൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്. പ്ലേ ഓഫ് അടുത്തെത്തി നിൽക്കെ പഞ്ചാബ് കിങ്സിന് വമ്പൻ തിരിച്ചടിയാണ് ചഹലിന്റെ ഈ പരിക്ക്.

നിർണായക കളിക്ക് മുൻപ് പഞ്ചാബ് കിങ്സി‌ന് തിരിച്ചടി, സൂപ്പർ താരം കളിക്കില്ല; ടീമിന്റെ കരുത്തിനെ ബാധിക്കും


2025 സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിലാണ് യുസ്വേന്ദ്ര ചഹൽ, പഞ്ചാബ് കിങ്സിൽ എത്തുന്നത്. 18 കോടി രൂപയായിരു‌ന്നു ഈ ഇന്ത്യൻ സ്പിന്നർക്കായി പഞ്ചാബ് ഫ്രാഞ്ചൈസി മുടക്കിയത്‌. ഇക്കുറി 12 കളികളിൽ നിന്ന് 14 വിക്കറ്റുകളാണ് ഈ ഇന്ത്യൻ സൂപ്പർ താരത്തിന്റെ സമ്പാദ്യം. ചഹൽ പരിക്കേറ്റ് പുറത്താകുന്നത് പഞ്ചാബ് കിങ്സിന്റെ ബൗളിങ് നിരയെ ദുർബലമാക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read: ടേബിൾ ടോപ്പിൽ എത്താനാകാതെ പഞ്ചാബും; അവസാന മത്സരം ജയിച്ച് പടിയിറങ്ങി ഡൽഹി

അതേ സമയം പോയിന്റ് പട്ടികയിലെ സ്ഥാനങ്ങൾ നിർണയിക്കുന്നതിൽ ഇന്നത്തെ പഞ്ചാബ് കിങ്സ് - മുംബൈ ഇന്ത്യൻസ് മത്സരം നിർണായക പങ്ക് വഹിക്കും. നിലവിൽ 13 കളികളിൽ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ്. മുംബൈ ഇന്ത്യൻസാകട്ടെ 13 കളികളിൽ 16 പോയിന്റുമായി നാലാമതും. ഇന്നത്തെ കളിയിൽ ജയിക്കുന്ന ടീം ആരായാലും അവർക്ക് ടോപ് 2 ഫിനിഷ് ഉറപ്പാണ്.

ചഹലിന്റെ കാര്യത്തിൽ നടന്നത് എന്താണെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ; കളിക്ക് ശേഷം തന്ത്രം വ്യക്തമാക്കി പഞ്ചാബ് നായകൻ
ഗുജറാത്ത് ടൈറ്റൻസും, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകൾ. ഇതിൽ 14 കളികളിൽ 18 പോയിന്റുള്ള ഗുഹറാത്ത് ടൈറ്റൻസാണ് ഒന്നാമത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 13 കളികളിൽ 17 പോയിന്റുമായി മൂന്നാമതുണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article