Published: September 14, 2026 05:11 PM IST
1 minute Read
ന്യൂയോർക്ക് ∙ അമേരിക്കൻ സോക്കർ താരം ട്രിനിറ്റി റോഡ്‌മാന് കഴിഞ്ഞ ഞായറാഴ്ച ‘ഡബിൾ ഡ്യൂട്ടി’ ആയിരുന്നു. നാഷനൽ വിമൻസ് സോക്കർ ലീഗിൽ വാഷിങ്ടൻ സ്പിരിറ്റ്സ്, ബോസ്റ്റൺ ലെഗസിയോട് 3-0 ന് പരാജയപ്പെട്ട മത്സരത്തിൽ വാഷിങ്ടനു വേണ്ടി കളത്തിലിറങ്ങിയ താരം, തൊട്ടുപിന്നാലെ കാമുകൻ ബെൻ ഷെൽട്ടന്റെ യുഎസ് ഓപ്പൺ ഫൈനൽ മത്സരം കാണാനായി ന്യൂയോർക്കിലേക്കും പറന്നെത്തി. സെമിഫൈനലിൽ അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ കാർലോസ് അൽകാരസിനെ വീഴ്ത്തി ഷെൽട്ടൻ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്‌സ്‍ലാം ഫൈനലിലേക്ക് മുന്നേറിയപ്പോൾ, ട്രിനിറ്റി റോഡ്‌മാൻ അതിനു സാക്ഷ്യം വഹിക്കാൻ ഗാലറിയിലുണ്ടായിരുന്നു.
What you should work next
എന്നാൽ നാഷനൽ വിമൻസ് സോക്കർ ലീഗിന്റെ മത്സരക്രമം കാരണം കലാശപ്പോര് കാണാൻ ട്രിനിറ്റിക്ക് എത്താൻ സാധിക്കില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ തന്റെ മത്സരം തീർന്നയുടൻ വാഷിങ്ടനിൽനിന്ന് 240 മൈൽ അകലെയുുള്ള ഫ്ലഷിഹ് മെഡോസിലേക്ക് ട്രിനിറ്റി എത്തുകയായിരുന്നു. ഫൈനൽ മത്സരം അവസാനിക്കാറായപ്പോഴാണ് ട്രിനിറ്റി എത്തിയത്. നാഷണൽ വിമൻസ് സോക്കർ ലീഗിന്റെ ഈ സീസണിൽ 10 ഗോളുകളുമായി വാഷിങ്ടനിന്റെ ടോപ്പ് സ്കോററാണ് ട്രിനിറ്റി റോഡ്മാൻ.
‘‘ഞാൻ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് അവൾ അവിടെയെത്തിയത്, അത് അവളെ സംബന്ധിച്ച് തീർച്ചയായും നിരാശജനകമായിരിക്കാം.’’– ഫൈനൽ മത്സരത്തിലെ തോൽവിക്കു ശേഷം ഷെൽട്ടൻ പറഞ്ഞു. ‘‘ഇത് എനിക്ക് എല്ലാമാണ്. അവൾ വരുമെന്ന് എനിക്കറിയാമായിരുന്നു. ഇവിടെ എത്തിച്ചേരുക എന്നത് ഏതാണ്ട് അസാധ്യമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു, എന്നാൽ അതിനായി ശ്രമിക്കുകയും ഇത്രയും ദൂരം സഞ്ചരിക്കുകയും ചെയ്തത് തന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഞങ്ങൾ പരസ്പരം ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. സാധ്യമാകുമ്പോഴെല്ലാം പരസ്പരം പിന്തുണയ്ക്കാൻ ഞങ്ങൾ ലോകമെമ്പാടും സഞ്ചരിക്കാറുണ്ട്. ഇതിന് വലിയ മൂല്യമുണ്ട്, എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കാര്യത്തിലും ഇത് തന്നെയാണ് പറയാനുള്ളത്.’’– താരം കൂട്ടിച്ചേർത്തു.
Zverev to Ben Shelton’s woman & shot prima Trinity Rodman aft beating Ben successful the U.S. Open final
“Trinity, I thought you had a crippled today, no? Well done to you arsenic well. You’re the fortunate charm. Not today, but usually”
യുഎസ് ഓപ്പൺ കിരീടം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുമ്പോൾ അലക്‌സാണ്ടർ സ്വരേവും ട്രിനിറ്റി റോഡ്‌മാനെ പ്രത്യേകം പരാമർശിച്ചു. ‘‘നിനക്ക് ഇന്ന് ഒരു മത്സരമുണ്ടായിരുന്നല്ലേ?’’ ചിരിച്ചുകൊണ്ട് താരം ചോദിച്ചു. ‘‘നിനക്കും അഭിനന്ദനങ്ങൾ. നീ അവന്റെ ഭാഗ്യചിഹ്നമാണ്, ഇന്ന് അതത്ര ഫലിച്ചില്ലെങ്കിലും സാധാരണയായി അങ്ങനെയാണ്.’’– സ്വരേവ് പറഞ്ഞു. ഗാലറിയിൽ നിറഞ്ഞചിരിയോടെയാണ് ട്രിനിറ്റി ഈ വാക്കുകൾ കേട്ടത്.
English Summary:






English (US) ·