Authored by: അശ്വിനി പി|Samayam Malayalam•14 Apr 2026, 3:32 p.m. IST
കെ എസ് ചിത്രയുടെ മകള്‍ മരണപ്പെട്ടിട്ട് 15 വര്‍ഷങ്ങളാവുന്നു. ഇന്നും ആ വേദനയോടെയാണ് ചിത്ര ജീവിക്കുന്നത്. എട്ട് വര്‍ഷമെങ്കിലും അവള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ചിത്ര തന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ സുകൃതമായി കാണുന്നതും
മകളുടെ ഓർമയിൽ കെഎസ് ചിത്രഎട്ടാം വയസ്സില്‍ ചിത്രയ്ക്ക് നഷ്ടപ്പെട്ട മകളുടെ ചിരിക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് ഗായികയുടെ പോസ്റ്റ്. നീ എനിക്കൊപ്പമില്ല എന്ന സത്യം എല്ലാ കാലത്തും എനിക്ക് വേദനയുള്ളത് തന്നെയാണ്, പക്ഷേ നമ്മള്‍ വീണ്ടും കണ്ടുമുട്ടുവരെ നിന്റെ ഓര്‍മകള്‍ എല്ലാം എന്റെ ഹൃദയത്തിലുണ്ടാവും- എന്നാണ് ചിത്രയുടെ പോസ്റ്റ്.
Also Read: കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ജ്യോതിക; ഇവിടെ വെസ്‌റ്റേണ്‍ മാത്രമല്ല, നാടന്‍ വേഷങ്ങളും പോകും!കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. അതിനായി ചിത്ര നോല്‍ക്കാത്ത വ്രതങ്ങളും പോകാത്ത ക്ഷേത്രങ്ങളും, ചെയ്യാത്ത ചികിത്സകളുമില്ല. ഒരു അമ്മയാകണം എന്ന തന്റെ അതിയായ ആഗ്രഹത്തിന് ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹമാണ് മകള്‍ എന്നാണ് ചിത്രയുടെ വിശ്വാസം. നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണാ എന്ന പാട്ടിന് മനമുരുകി പാടിയതിന് ശേഷം ലഭിച്ച മകള്‍ക്ക് ചിത്ര നന്ദന എന്ന പേരും നല്‍കി.
2002 ല്‍ ആയിരുന്നു നന്ദനയുടെ ജനനം. മകളുടെ വരവോടെ ചിത്രയുടെ ലോകം തന്നെ മാറി. അതുവരെ പാട്ട് മാത്രമായിരുന്നു ചിത്രയുടെ ലോകം എങ്കിലും, പിന്നീട് അത് മകളിലേക്ക് ഒതുങ്ങി. ഒരായുസിന്റെ സ്‌നേഹവും പരിഗണനയും ഡൗണ്‍ സിന്‍ഡ്രോം അവസ്ഥയിലായിരുന്നു മകള്‍ക്ക് ചിത്ര നല്‍കുകയും ചെയ്തിരുന്നു.
2011 ല്‍ എആര്‍ റഹ്‌മാന്റെ ഒരു കണ്‍സേര്‍ട്ടിന് വേണ്ടി ദുബായിലേക്ക് പോയപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. മകള്‍ക്ക് എപ്പോഴും സ്‌പേഷ്യല്‍ കെയര്‍ നല്‍കുന്ന ആളാണ് ചിത്ര. സധാ സമയവും കുഞ്ഞിനെ നോക്കാനും ഒരാള്‍ കൂടെയുണ്ടാവും. എന്നാല്‍ ചിത്രയുടെ ശ്രദ്ധ തെറ്റിയ ഒരു നിമിഷം, റൂമിനോടു ചേര്‍ന്ന സ്വിമ്മിങ് പൂലില്‍ വീണ് എട്ട് വയസ്സുകാരിയായ നന്ദനമോള്‍ മരണപ്പെടുകയായിരുന്നു. ആ ദുരന്തത്തിന് ശേഷം ചിത്ര തകര്‍ന്നുപോയി. ജീവിതമേ ഇല്ല, പാട്ടിന്റെ ലോകത്തേക്ക് തന്നെ ഇനിയില്ല എന്ന് തീരുമാനിച്ച ചിത്ര, പാട്ടിലൂടെ തന്നെയാണ് തന്റെ പഴയ ജീവിതം തിരിച്ചുപിടിച്ചത്. ഇന്നും മകളുടെ നല്ല ഓര്‍മയിലാണ് ചിത്ര ജീവിക്കുന്നത്.






English (US) ·