നീ ഇല്ലാത്ത മൂന്ന് ദിവസം, എങ്ങനെ പോയി എന്നറിയില്ല, ഇനിയെങ്ങനെ നമ്മുടെ കുടുംബത്തെ നോക്കും എന്നും അറിയില്ല; റോബോ ശങ്കറിന്റെ മകളുടെ കുറിപ്പ്

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam22 Sept 2025, 4:26 pm

മൂന്ന് ദിവസം മുൻപാണ് തമിഴ് നടൻ റോബോ ശങ്കർ മരണപ്പെട്ടത്. ഏക മകൾ ഇന്ദ്രജ ഇപ്പോൾ അച്ഛന്റെ വിയോ​ഗത്തെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവച്ച ഇമോഷണൽ പോസ്റ്റാണ് ആരാധകരെ വേദനിപ്പിക്കുന്നത്

robo shankar daughterറോബോ ശങ്കറിൻറെ മകൾ
കഴിഞ്ഞ ദിവസമാണ് തമിഴ് മിനിസ്ക്രീൻ താരവും ഹാസ്യ നടനുമായ റോബോ ശങ്കർ മരണപ്പെട്ടത്. ഷൂട്ടിങ് സെറ്റിൽ കുഴ‍ഞ്ഞു വീണ നടനെ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ ജീവൻ രക്ഷെപ്പെടുത്താൻ കഴിഞ്ഞില്ല. 46 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

റോബോ ശങ്കറിനെ അവസാനമായി കാണാനെത്തിയവരെ എല്ലാം വേദനിപ്പിച്ചത് നെഞ്ചുപൊട്ടി കരയുന്ന ഭാര്യ പ്രിയങ്കയുടെയും, ഏകമകൾ ഇന്ദ്രജയുടെയും മുഖമാണ്. ധനുഷും കമൽ ഹാസനും എല്ലാം ഇന്ദ്രജയെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരണത്തിൽ നിന്നും തിരിച്ചെത്തിയതാണ് റോബോ ശങ്കർ. അഞ്ച് മാസത്തോളം കിടന്ന കിടപ്പായിരുന്നു. അതിൽ നിന്ന് തിരിച്ചെത്തി മകളുടെ വിവാഹം നടത്തുകയും സിനിമയിലേക്കും ജീവിതത്തിലേക്കും ശക്തമായ തിരിച്ചുവരവ് നടത്തിയത് ആരാധകർക്കും സന്തോഷം നൽകിയ കാര്യമായിരുന്നു. എന്നാൽ പെട്ടന്നുള്ള വിയോഗം എല്ലാവർക്കും നടുക്കമുണ്ടാക്കി.

Also Read: മോഹൻലാലിന് മുൻപ് ദുൽഖറിന് ദാദാസാഹെബ് ഫൽകെ പുരസ്കാരമോ? ദുൽഖറിന്റെ കൈയ്യിലുള്ള ഈ ഫലകം, ഇതെന്താണ്?

അച്ഛൻ മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഇപ്പോഴിതാ മകൾ ഇന്ദ്രജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് കൂടുതൽ വേദനിപ്പിക്കുന്നു, അപ്പാ, നീ ഇല്ലാതെ മൂന്ന് ദിവസങ്ങൾ. ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചത് നീയാണ്, ഇപ്പോൾ ഏറ്റവും അധികം കരയിപ്പിക്കുന്നതും നീ തന്നെ. ഈ മൂന്ന് ദിവസം എനിക്ക് ലോകമെന്താണെന്ന് പോലും അറിയില്ല. നീ ഇല്ലാതെ നമ്മുടെ കുടുംബത്തെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നറിയില്ല. പക്ഷേ നീ എന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ ഞാൻ സ്ട്രോങ് ആയി നിൽക്കും അപ്പാ. കുഞ്ഞ് കഴി‍ഞ്ഞ മൂന്ന് ദിവസമായി നിന്നെ വല്ലാതെ തേടിക്കൊണ്ടിരിക്കുകയാണ് അപ്പാ. പക്ഷേ ഉറപ്പായിട്ടും, നീ അവിടെ നിന്റെ സുഹൃത്തുക്കൾക്കും ചേട്ടാന്മാരോടും ഒപ്പം സന്തോഷത്തോടെയായിരിക്കും.

ദുബായ് വിസ ഇനി അത്ര എളുപ്പമല്ല; പാസ്‌പോർട്ട് കവർ പേജ് ചോദിക്കും


നീ പറ‍ഞ്ഞു തന്നത് പോലെ വിമർശനങ്ങൾക്ക് ഭയപ്പെടില്ല അപ്പാ. തീർച്ചയായും അപ്പയുടെ മകൾ എന്ന പേര് എന്നും നിലനിർത്തും, നിങ്ങളെ അഭിമാനം കൊള്ളിക്കും. ലവ് യൂ, മിസ് യു അപ്പാ. നിങ്ങൾക്കും എനിക്കും ഒരുപാട് ഇഷ്ടമുള്ള ഫോട്ടോയാണിത്. ഈ ഫോട്ടോ കണ്ട് എല്ലാവരും പറയും, അച്ഛന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് എന്ന്. ഞാൻ എന്നും നിന്നെ പോലെ തന്നെയായിരിക്കും അപ്പാ- ഇന്ദ്രജ അച്ഛനൊപ്പമുള്ള ഒരു സെൽഫി ചിത്രത്തിനൊപ്പം പങ്കുവച്ചു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article