നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം! എനിക്ക് നീ ദൈവത്തിരുമകൾ ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നീ വല്ലാതെ വേദനയാകുന്നു

1 month ago 5

Authored by: ഋതു നായർ|Samayam Malayalam16 Feb 2026, 2:18 p.m. IST

നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു..

meenakshi anoop station  connected  aalin sherin decease  and she gets much  emotional(ഫോട്ടോസ്- Samayam Malayalam)
അഞ്ചുപേർക്ക് ജീവൻ നൽകിയാണ് മാലാഖ കുഞ്ഞായ ആലിൻ ഈ ലോകത്തോട് വിടപറയുന്നത്. കഴിഞ്ഞദിവസമായിരുന്നു മലയാളക്കരയെ ആകെ കണ്ണുനീരിൽ ആഴ്ത്തി അവൾ ഈ ലോകത്തോട് തന്നെ എന്നേക്കുമായി യാത്ര പറയുന്നത്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബഹുമതികളോടെ ആണ് കുഞ്ഞു മാലാഖക്ക് വിട നൽകിയത്. മെഗാസ്റ്റാര്സ് മുതൽ നിരവധിപേരാണ് ആലിന്റെ വിയോഗത്തെ കുറിച്ച് എഴുതിവന്നത്.ഇപ്പോഴിതാ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മീനാക്ഷിയുടെ വാക്കുകൾ


'ആലിൻ'... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എൻ്റെ മനസ്സിലങ്ങനെ വന്നു നില്ക്കുകയാണ് ... നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു... എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു... കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ... എനിക്ക് നീ 'ദൈവത്തിരുമകൾ'... ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിൻ്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ... അതിശയത്തോടെ ... സർവ്വാദരവോടും .. കൂടി ... ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു .. സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട് ... അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ .. അവയ ദാനം എന്ന മഹത്തായ ഒന്നിൻ്റെ മുഖമാണിപ്പോൾ നിനക്ക് ... അതെന്നുമായിരിക്കും... അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും; മീനാക്ഷി ഇമോഷണൽ ആയി എഴുതി.

പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായിട്ടാണ് ലോകത്തിൽ നിന്നും യാത്ര ആയത്.

Read Entire Article