ജയ് മഹേന്ദ്രന്‍ എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ്- രാഹുല്‍ റിജി നായര്‍ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഫ്‌ലാസ്‌ക്'. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്. 1985- ല്‍ റിലീസ് ചെയ്ത മമ്മൂട്ടി- ഭരതന്‍ ചിത്രമായ 'കാതോട് കാതോര'ത്തിനുവേണ്ടി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന 'നീ എന്‍ സര്‍ഗ സൗന്ദര്യമേ' എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജില്‍ ആലപിക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് 'ഫ്‌ലാസ്‌ക്' നിര്‍മിച്ചിരിക്കുന്നത്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിച്ചത്. സൂപ്പര്‍ഹിറ്റായ ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് 'കേരള ക്രൈം ഫയല്‍സ് (സീസണ്‍ 1)', സോണി ലൈവിലൂടെ പുറത്ത് വന്ന 'ജയ് മഹേന്ദ്രന്‍' എന്നിവക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ഫ്‌ലാസ്‌ക്'. സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാനവേഷം ചെയ്യുന്ന ചിത്രം രചിച്ചത് സംവിധായകന്‍ രാഹുല്‍ തന്നെയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജിത് ശേഖര്‍, സിന്‍സ് ഷാന്‍, ശ്രീജിത്ത് ഗംഗാധരന്‍, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: ജയകൃഷ്ണന്‍ വിജയന്‍, സംഗീതം: സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ്: ക്രിസ്റ്റി സെബാസ്‌റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രതാപ് രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് മിക്‌സിങ്: പി.സി. വിഷ്ണു, സംഘട്ടനം: ഡേഞ്ചര്‍ മണി, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Saiju Kurup`s caller movie `Flask` releases a opus remake from `Kaathodu Kaathoram'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·