Authored by: ഋതു നായർ|Samayam Malayalam•30 Jul 2025, 2:33 pm
മീരയുടെ വിവാഹസമയത്തും ലണ്ടനിലെ ചടങ്ങുകളിലും എല്ലാം ആൻ പോയിരുന്നു. ഇടക്ക് ദുബായിൽ മീരയെ കാണാൻ വേണ്ടി ആൻ പോകാറുണ്ട്
മീര നന്ദൻ ആൻ അഗസ്റ്റിൻ (ഫോട്ടോസ്- Samayam Malayalam) ഇടക്ക് മീരയുടെ വിവാഹത്തിന് മുൻപിൽ നിന്നത് ആൻ ആണ്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിലും റീസെപ്‌ഷനിലും ലണ്ടനിലെ വിവാഹ സത്കാരത്തിലും എല്ലാം ആൻ സംബന്ധിച്ചു. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ആൻ. ഒരു കൂട്ടുകാരി എന്നതിൽ അപ്പുറം ആണ് എനിക്ക് ആൻ. കാരണം എന്റെ നല്ലതും മോശവും ആയ എല്ലാ സമയത്തും എന്റെ കൂടെ ഉണ്ടായിരുന്നവൾ ജീവിതത്തിനു അർഥം നല്കിയവൾ എന്നൊക്കെയാണ് ആൻ അഗസ്റ്റിനെ കുറിച്ച് മീര പറയുന്നത്.
എന്റെ പ്രിയപ്പെട്ട സഹോദരി! എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ.. എന്റെ ഏറ്റവും മികച്ച അവസ്ഥയിൽ നീ എന്നെ കണ്ടിട്ടുണ്ട്, അന്ന് എന്നെ താങ്ങിനിർത്തിയത് നീയാണ്. ഞാൻ ശമ്പളം കൊടുക്കാതെ എന്റെ ഒപ്പം നിർത്തുന്ന എന്റെ തെറാപ്പിസ്റ്റ്, എന്റെ രഹസ്യ സൂക്ഷിപ്പുകാരി, എന്റെ ചിരിക്കും കരച്ചിലിനും ഒപ്പം നിൽക്കുന്നവൾ. എന്റെ കുടുംബം ആണവൾ.നീ എന്റെ അരികിൽ ഉണ്ടെങ്കിൽ ജീവിതം കൂടുതൽ അർത്ഥവത്താകുന്നു, നീ ഇല്ലാതെ എനിക്ക് എങ്ങനെ ആണ് ജീവിതമെന്നുപോലും ത്യസന്ധമായി അറിയില്ല. much chaos, healing, growth, and late-night heart-to-hearts മീര കുറിച്ചു.





English (US) ·