Authored by: ഋതു നായർ|Samayam Malayalam•6 Sept 2025, 6:12 pm
അവൻ ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്! ഒന്ന് എണീച്ചുവരാൻ ഒന്ന് കണ്ണ് തുറന്നു കാണാൻ നമ്മൾ കാത്തിരിക്കുന്നു. അതിന്റെ ഇടയിൽ മിക്ക ആളുകളും സുഖപ്പെട്ടുപോയി നിന്റെ വരവിനായി നമ്മൾ കാത്തിരിക്കുന്നു
രാജേഷ് കേശവ്(ഫോട്ടോസ്- Samayam Malayalam)പ്രതാപിന്റെ വാക്കുകൾ
ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ICU വിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു.എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സാദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ട്, SKN, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്.
ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.
ALSO READ: കൊടുങ്ങല്ലൂരുകാരൻ! 25 വയസിൽ കോടിപതി; എഞ്ചിനീയറിങ് പൂർത്തിയാക്കാതെ സിനിമയിലെത്തി; തൊടുന്നതെല്ലാം പൊന്നാക്കി യുവനടൻ
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു.അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും... എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും...
പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ.. ഒന്ന് പെട്ടന്ന് വാ മച്ചാ.
ALSO READ: വെന്റിലേറ്റർ മാറ്റി, ശ്വാസം എടുത്തുതുടങ്ങി! ചില പ്രതികരണങ്ങൾ കിട്ടിത്തുടങ്ങി; രാജേഷിന്റെ ആരോഗ്യനില
പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലാണ് രാജേഷ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ കഴിഞ്ഞദിവസവും വന്നിരുന്നു. എന്നാൽ കണ്ണുതുറന്നു കാണാൻ വേണ്ടി കാത്തിരിക്കുകയാണ് അദ്ദേത്തിന് പ്രിയപെട്ടവർ എല്ലാം
വേദികളേതായാലും അലറിവിളികളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത രാജേഷിന്റെ കൈയ്യൊതുക്കത്തിനും മിതത്വത്തിനും നിറയെ ആരാധകരുണ്ട് ! നിരവധി ഇതിഹാസങ്ങൾക്കൊപ്പമാണ് ബഹുഭാഷാ പ്രഗൽഭ്യവുമായി രാജേഷ് തോളുരുമ്മി നിന്നത്, അത്രയും വേദികളിൽ രാജേഷ് തിളങ്ങിനിന്നു. ഇനിയും ഇനിയും ഒരുപാട് വേദികൾ പങ്കിടാൻ വേണ്ടി അദ്ദേഹത്തിന്റെ വരവിനായി കുടുംബവും സുഹൃത്തുക്കളും അക്ഷമരായി കാത്തിരിക്കുന്നു.





English (US) ·