നീ ഒരു അമ്മയാവുന്നത് കാണുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് അമന്‍
1 month ago
8
അമനും ഭാര്യയും
തനിക്കും ഭാര്യ റീബ ജോണിക്കും പെണ്‍കുഞ്ഞ് പിറന്നു എന്ന സന്തോഷം പങ്കുവച്ച് ആര്‍ജെ അമന്‍ ഭൈമി . സോഷ്യല്‍ മീഡിയയിലൂടെയാമ് പ്രിയപ്പെട്ടവളോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച് അമന്‍ എത്തിയത്. ആഗസ്റ്റ് 10 ആം തിയ്യതിയാണ് കുഞ്ഞ് പിറന്നത്. ആ സന്തോഷം കഴിഞ്ഞ ദിവസം അമന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. റീബയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, അവള്‍ എത്തി എന്ന സന്തോഷം അമന്‍ പങ്കുവച്ചത്. തനിക്കൊരു കുഞ്ഞു മാലാഖയെ നല്‍കിയ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അമന്റെ ഇപ്പോഴത്തെ പോസ്റ്റ്
അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
എന്റെ സ്വന്തമായവളേ, വാക്കുകള്‍ക്ക് അതീതമാണ് എന്റെ സന്തോഷം. ഈ മനോഹരമായ യാത്രയിലുടനീളം നീ സഹിച്ച ഓരോ വേദനയ്ക്കും, കാണിച്ച ഓരോ ക്ഷമയ്ക്കും, പേറിയ വികാരങ്ങള്‍ക്കും, പ്രകടിപ്പിച്ച അതിശയിപ്പിക്കുന്ന കരുത്തിനും എനിക്ക് നിന്നോട് നന്ദിയുണ്ട്.
എന്റെ പങ്കാളിയും എന്റെ പ്രിയതമയും, ഇപ്പോള്‍ നമ്മുടെ പെണ്‍കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയുമായ നിന്നോട് എനിക്ക് അതിരറ്റ നന്ദിയുണ്ട്. വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നതിനേക്കാള്‍ അധികമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ ഒന്നിച്ചു ഒരു ചെറിയ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു- എന്നാണ് ആര്‍ജെ അമന്റെ പോസ്റ്റ്
അമനും റീബയും
തന്റെ വേദനകളില്‍ എല്ലാം പങ്കുചേര്‍ന്നവളാണ് റീബ, തനിക്കേറ്റവും ആവശ്യമായ ഘട്ടത്തില്‍ താങ്ങും തണലുമായവളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അമന്‍ തന്നെയാണ് ഫോളോവേഴ്‌സിനോട് പങ്കുവച്ചത്. 2025 ല്‍ ആണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് അമന്റെയും റീബയുടെയും വിവാഹം കഴിഞ്ഞത്. നടി വീണ നായരാണ് അമന്റെ ആദ്യ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്. പരസ്പരം ഒത്തു പോകില്ല എന്ന ഘട്ടത്തില്‍ ഇരുവരും സൗഹൃദത്തോടെ വേര്‍പിരിയുകയായിരുന്നു. വേർപിരിഞ്ഞതിന് ശേഷവും ഇരുവരുടെയും സൌഹൃദം തുടരുന്നു. ഏക മകൻ അമ്പാടി അമനൊപ്പവും വീണയ്ക്കൊപ്പവുമായി തന്നെയാണ് വളരുന്നത്. വീണ ഇപ്പോഴും അഭിനയത്തിൽ സജീവമാണ് എന്നത് പോലെ തന്നെ പുതിയ ബിസിനസ് സംരംഭവും ആരംഭിച്ചിട്ടുണ്ട്.
രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക