നീ കണ്മണിയല്ലേ മണിമുത്തല്ലേ! അവന്റെ സ്‌നേഹം ആക്ടിങ് അല്ല റിയൽ ലവ്; ഇടക്കൊക്കെ വിളിക്കണം; ദേവദർശിന്റെയും റിമിയുടെയും ആത്മബന്ധം

4 months ago 4

Authored by: ഋതു നായർ|Samayam Malayalam12 Sept 2025, 1:05 pm

എവിടെയും നിറഞ്ഞ ചിരിയോടെ മാത്രമേ റിമിയെ നമ്മൾ കണ്ടിട്ടുള്ളൂ. ആദ്യമായിട്ടാണ് ഏവരുടെയും മുൻപിൽ കണ്ണീരടടക്കാൻ പാടുപെടുന്ന റിമിയെ കാണാൻ കഴിയുന്നത്, മിഥുൻ രമേശ് ഇക്കാര്യം എടുത്തുപറയുന്നതും ഷോയിൽ കാണാൻ സാധിക്കും

rimi tomy and deavadarsh video goes viral rami s and devadarsh beardown  bonding from apical  singerറിമി ടോമി &ദേവദർശൻ(ഫോട്ടോസ്- Samayam Malayalam)
റിമി മോൾ ഒരിക്കലും അണ്ണനെ മറക്കരുത്, ഇടക്കക്കൊക്കെ വിളിക്കണം; ദേവദര്ശിന്റെയും റിമിയുടെയും ബോണ്ടിങ് കാണുമ്പൊൾ സോഷ്യൽ മീഡിയയുടെ അഭിപ്രായം ഇതാണ്. ടോപ് സിംഗർ സീസൺ വേദിയിൽ ഒരുപാട് വൈകാരിക നിമിഷങ്ങൾ ആണ് ഇക്കഴിഞ്ഞ സീസണിന്റെ ഫിനാലേ ദിവസം നടന്നത്. നടൻ ദിലീപ് സലിം കുമാർ എന്നിവർ പോലും കണ്ണീർ പൊഴിക്കുന്ന അതിവൈകാരിക കാഴ്ചയാണ് കണ്ടതും. ദേവതീർഥും ആർജിതയും ചർച്ച ആയപ്പോഴാണ് സോഷ്യൽ മീഡിയ ഈ സീസണിലെ റിമി ടോമി ദേവദർശ് ആത്മബന്ധം കൂടി ശ്രദ്ധിച്ചത്. ദേവന് റിമി, ചേച്ചിയല്ല മോൾ ആണ്.

ALSO READ: അത്രയ്ക്കും ഇഷ്ടമാണോ തൃഷയ്ക്ക് മ‍ഞ്ജു വാര്യരെ; പിറന്നാൾ ആശംസിച്ചുകൊണ്ട് പറഞ്ഞത്, ഓൾ ടൈം ഫേവറേറ്റ് സൂപ്പർസ്റ്റാർ!

റിമി മോളെ എന്ന് ദേവദർശ് വിളിക്കുമ്പോൾ തിരിച്ചു അണ്ണൻ എന്നാണ് ദേവനെ റിമി വിളിക്കുക. ഇരുവർക്കും ഇടയിൽ ഉള്ള ആത്മബദ്ധം മിക്ക എപ്പിസോഡുകളിലും പ്രകടം ആയിരുന്നു. ദേവനുവേണ്ടി മോതിരവും വാച്ചും റിമി സമ്മാനം നൽകിയിട്ടുണ്ട്. ഇതൊക്കെ ധരിച്ചുകൊണ്ടായിരുന്നു ദേവൻ ഫിനാലെ എപ്പിസോഡിൽ എത്തിയത്.

ഇരുവരെയുടെയും നല്ല നിമിഷങ്ങൾ സ്‌ക്രീനിൽ വീണ്ടും കാണിച്ചപ്പോൾ നിറ കണ്ണുകളോടെയാണ് റിമി ടോമി അത് ഏറ്റെടുക്കുന്നത്. റിമിയെ ചിരിച്ചുമാത്രം കണ്ടിട്ടുള്ള എല്ലാവരും അവർ കരയുന്നത് കണ്ടപ്പോൾഏറെ വേദനിച്ചു എന്നാണ് കമന്റുകൾ പങ്കുവച്ചത്. അതേസമയം ഏറെ ഉള്വലിഞ്ഞ പ്രകൃതക്കാരനായ ദേവൻ ടോപ് സിംഗറിൽ എത്തിയശേഷമാണ് ഏവരോടും സഹകരിക്കുന്ന ആളായി മാറിയത്.

ALSO READ: തലമുറകളായി കൈമാറിവന്ന പാരമ്പര്യം! കാലുപിടിച്ചുപറഞ്ഞിട്ടും അന്നവർ പുച്ഛിച്ചു; എന്റെ സ്വപ്നങ്ങൾ മകളിലൂടെ നേടുന്നു
ജന്മനാ കാലിൽ ചെറിയ വിഷയം ഉള്ളതുകൊണ്ടാണ് എല്ലാ ഇടത്തുനിന്നും ദേവദര്ശന് മാറിനിന്നതും. എന്നാൽ ഇത് അറിഞ്ഞിട്ട് ആകണം റിമി ദേവനോട് ഒപ്പം തന്നെ നിന്നത്. ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും ദേവൻ പഴയ ദേവനിൽ നിന്നും ഒരുപാട് ദൂരംസ്‌ സഞ്ചരിച്ചു. അതുകൊണ്ടുതന്നെ റിമിയോട് ആരാധകർക് പറയാൻ അത്രമാത്രമേ ഉള്ളൂ"
നീ കണ്മണിയല്ലേ മണിമുത്തല്ലേ! അവന്റെ സ്‌നേഹം ആക്ടിങ് അല്ല റിയൽ ലവ്; ഇടക്കൊക്കെവിളിക്കണം", എന്നുമാത്രം.

ALSO READ: നാല്പതുവയസായി മുഖത്ത് ആ ലക്ഷണങ്ങൾ പ്രകടം! എന്റെയീ സ്റ്റൈൽ അല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ; കാവ്യയുടെ പുത്തൻ ലുക്കും ചിത്രങ്ങളും

Read Entire Article