Published: October 23, 2026 05:13 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ ടീമിൽനിന്ന് ‘അകാലത്തിൽ’ വിരമിക്കേണ്ടി വന്ന താരമാണ് ലെഗ് സ്പിന്നർ അമിത് മിശ്ര. 2017ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി20 മത്സരത്തിലാണ് അമിത് മിശ്ര അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. എന്നാൽ ആ മത്സരത്തിനിടെയേറ്റ പരുക്കല്ലായിരുന്നെങ്കിൽ തനിക്ക് ഇന്ത്യൻ ടീമിനായി ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുമായിരുന്നെന്ന് മിശ്ര കരുതുന്നു.
What you should work next
അന്നത്തെ മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോലിയും തനിക്ക് ടീമിലേക്ക് തിരിച്ചുവരാൻ വ്യക്തമായ ഉറപ്പുകൾ നൽകിയിരുന്നതായും എന്നാൽ ഫിറ്റ്‍നസ് വീണ്ടെടുത്ത ശേഷം കോലിയെയെ ഫോണിലും മെസേജിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും അമിത് മിശ്ര വെളിപ്പെടുത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റിലാണ് മിശ്രയുടെ തുറന്നുപറച്ചിൽ.
‘‘ബെംഗളൂരുവിലെ ആ മത്സരത്തിനിടെയാണ് എനിക്ക് കാലിന് പരുക്കേൽക്കുന്നത്. പരുക്ക് കാരണം ഞാൻ മടങ്ങുമ്പോൾ അനിൽ കുംബ്ലെയായിരുന്നു കോച്ച്. ഞാൻ അനിൽ ഭായിയോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘വിഷമിക്കേണ്ട, കായിക്ഷമത വീണ്ടെടുത്താൽ നീ തനിയെ ടീമിലേക്ക് തിരിച്ചെത്തും’. പിന്നീട് വിരാട് കോഹ്‌ലി ക്യാപ്റ്റനായി. ഞാൻ വിരാടിനോടും ചോദിച്ചു, ‘ഭായ്, ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?’ വിരാട് പറഞ്ഞു, ‘നീ ഒട്ടും വിഷമിക്കേണ്ട. പൂർണ കായിക്ഷമത വീണ്ടെടുത്ത് സുഖം പ്രാപിക്കുക, നീ ടീമിലുണ്ടാകും.’’– മിശ്ര പറഞ്ഞു.
Virat Kohli did not fulfill his committedness - Amit Mishra Baith & Bol Ep 009 is releasing contiguous 6 P.M. connected Youtube. Facebook. Spotify #Baithandbol #AmitMishra #Cricket https://t.co/ndE4zjIVIu
— Aakash Chopra (@cricketaakash) October 23, 2026എന്നാൽ കുംബ്ലെയും കോലിയും നൽകിയ ഉറപ്പുകൾ വെറുതെയായെന്നും, ബെംളൂരുവിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരം രാജ്യാന്തര ക്രിക്കറ്റിൽ തന്റെ അവസാന മത്സരമായി മാറിയെന്നും മിശ്രം പറഞ്ഞു. പരുക്ക് മാറി സുഖം പ്രാപിച്ച ശേഷം, ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കാൻ കോലിക്ക് മിശ്ര മെസേജ് അയച്ചു. ഏഴോ പത്തോ ദിവസത്തിനകം മറുപടി നൽകാമെന്ന് കോലി ഉറപ്പുനൽകിയെങ്കിലും പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അമിത് മിശ്ര ആരോപിച്ചു.
‘‘അതുകൊണ്ട് ഞാൻ അവന്റെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഭയ്യാ, എന്താണ് ഇപ്പോഴത്തെ സാഹചര്യം?.’ അപ്പോൾ അവൻ പറഞ്ഞു, ‘ഒരാഴ്ചയോ പത്തു ദിവസത്തോ ഉള്ളിൽ ഞാൻ അറിയിക്കാം.’ പിന്നീട് ഒരാഴ്ച കഴിഞ്ഞു, രണ്ടാഴ്ച കഴിഞ്ഞു, മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു വിവരവും ഉണ്ടായില്ല. ഞാൻ അവനെ ഫോണിൽ വിളിച്ചു... പക്ഷേ അദ്ദേഹം ഫോൺ എടുത്തില്ല. ഞാൻ മെസേജ് അയച്ചു, അതിനും മറുപടി വന്നില്ല.’’– കോലി വാക്ക് പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് മിശ്ര പറഞ്ഞു.
തന്നേക്കാൾ കൂടുതൽ കാലം പരുക്കേറ്റ് പുറത്തിരുന്ന മറ്റു താരങ്ങളെ കായിക്ഷമത വീണ്ടെടുത്തയുടൻ ടീമിലേക്ക് തിരികെ എടുത്ത കാര്യം മിശ്ര ചൂണ്ടിക്കാണിച്ചു. എന്നാൽ തന്റെ കാര്യത്തിൽ ആ കീഴ്‌വഴക്കം പാലിക്കപ്പെട്ടില്ല. ‘‘ഞാൻ വീണ്ടും വിളിച്ചു, അവൻ ഫോൺ എടുത്തില്ല. രണ്ടു തവണ കൂടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഞാൻ അത് വിട്ടുകളഞ്ഞു. പിന്നെ ഞാൻ വിചാരിച്ചു, ‘നമ്മൾക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും?’. ഒരാൾക്ക് നമ്മളെ ആവശ്യമില്ലെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും? എന്നേക്കാൾ ഗുരുതരമായി പരുക്കേൽക്കുകയും കൂടുതൽ കാലം പുറത്തിരിക്കുകയും ചെയ്ത താരങ്ങൾ വരെ ടീമിലേക്ക് തിരിച്ചുവന്നു... എന്നിട്ടും എനിക്ക് ഇന്നുവരെ ഇതിനൊരു മറുപടി ലഭിച്ചിട്ടില്ല.’’– അമിത് മിശ്ര കൂട്ടിച്ചേർത്തു.
English Summary:






English (US) ·