നീ വന്നതോടെ ഞാൻ ആകെ മാറി ഓമൂ! മകന്റെ വരവിൽ വന്ന മാറ്റത്തെക്കുറിച്ച് ദിയ

6 months ago 6

Authored by: ഋതു നായർ|Samayam Malayalam24 Jul 2025, 3:47 pm

കുഞ്ഞുമകൻ എങ്ങനെ ആയിരിക്കും എന്നറിയാൻ ആണ് ആരാധകർ അധികവും കമന്റുകൾ പങ്കിടുന്നത്. എന്നാൽ വാവയുടെ മുഖം ഇതുവരെയും ദിയ വെളിപ്പെടുത്തിയിട്ടില്ല

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
ആകെ അടിച്ചുപൊളിച്ചു നടക്കുന്ന ഒരാൾ ആയിരുന്നു ദിയ കൃഷ്ണ . കൂട്ടുകാർക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ദിയ കൃഷ്ണ അടുത്ത സുഹൃത്തിനെയാണ് ആണ് ജീവിത നായകൻ ആക്കിയതും. ജീവിതത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങൾ ആസ്വദിക്കുകയാണ്.

അമ്മ ആയതിന്റെ ത്രില്ലിൽ ആണ് താരം, വീട്ടിലെ ആദ്യത്തെ ആൺ തരി ആയതിന്റെ എല്ലാ പ്രിവിലേജു നിഓം എന്ന ഓമിക്ക് കിട്ടുന്നതും ഉണ്ട്. കാരണം നാല് പെണ്കുഞ്ഞുങ്ങൾക്ക് ശേഷം ആണ് ഓമി വീട്ടിലേക്ക് എത്തുന്നത്. ദിയ മാത്രമല്ല ഓമിയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന തിരക്കിൽ ആണ് വീട്ടിലെ എല്ലാവരും.

ഓമിക്ക് വേണ്ടി ഒരു കാരണവും ഇല്ലാതെ ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്ന ആളുകൾ പോലും ഉണ്ട്. അതിൽ അഹാന കൃഷ്ണ അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പ് ഉണ്ട്. എവിടെപ്പോയാലും ഞാൻ തിരികെ ഇപ്പോൾ അന്ന് തന്നെ വീട്ടിൽ എത്താൻ തിരക്ക് ആയിരിക്കും എന്ന് കാരണം മറ്റൊന്നുമല്ല ഓമിയെ പിരിഞ്ഞിരിക്കാൻ തനിക്ക് ആകതില്ല എന്ന ഒറ്റ കാരണം തന്നെ. ഓമി വന്നതോടെ താൻ ആകെ മാറി എന്നാണ് ദിയ ഇപ്പോൾ പറഞ്ഞത്.

ദിയയുടെ മാറ്റം അറിയാൻ താൻ ആകാംക്ഷയിൽ ആണെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. രാവിലെ എണീക്കാൻ മടിയുള്ള ദിയ കൃഷ്ണ എങ്ങനെ ആകും അമ്മയായി എത്തുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു എന്നാണ് സിന്ധു പറഞ്ഞത്. വാവക്ക് ഒപ്പമുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് അശ്വിനും. ക്‌ളീൻ ഷേവ് ആക്കി മാറ്റി വാവക്ക് വേണ്ടി. അവനെ ഉമ്മ വയ്ക്കുമ്പോൾ അതുകൊണ്ട് വാവയ്ക്ക് വേദനിക്കാതെ ഇരിക്കാൻ വേണ്ടിയാണു അശ്വിന്റെ പുതിയ മാറ്റവും. അതേസമയം നോർമൽ ഡെലിവറി ആയിരുന്നു ദിയ കൃഷ്ണക്ക്. താരത്തിന്റെ ഡെലിവറി വീഡിയോ വീഡിയോ ക്രിയേറ്റേഴ്സിന്റെ ഇടയിൽ വമ്പൻ ചരിത്രം തന്നെ കുറിച്ചിരുന്നു.

ALSO READ: വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം! കാത്തിരിക്കുന്ന പുത്തൻ സന്തോഷം റിലീസ് ആകാൻ ദിവസങ്ങൾദിയ കൃഷ്ണയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് വന്നതും.അതേസമയം കുഞ്ഞിന്റെ ഫേസ് റിവീലിംഗിന്റെ ദിവസത്തിനായി കാത്തിരിക്കുകയാണ് ദിയ കൃഷ്ണയുടെ ആരാധകർ ഇപ്പോൾ.

Read Entire Article