Published: January 11, 2026 07:23 AM IST Updated: January 11, 2026 12:13 PM IST
1 minute Read
ന്യൂഡൽഹി ∙ ജാവലിൻത്രോ താരം നീരജ് ചോപ്രയും ചെക്ക് റിപ്പബ്ലിക് പരിശീലകൻ യാൻ ഷെലസ്നിയുമായുള്ള കൂട്ടുകെട്ട് അവസാനിക്കുന്നു. കഴിഞ്ഞ ഒരു വർഷം പരിശീലകനായിരുന്ന ഷെലസ്നിയുമായി വേർപിരിയുന്നതായി അറിയിച്ച നീരജ്, പിൻമാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസുകൾ നടക്കുന്ന 2026 സീസണിനായി തയാറെടുപ്പുകൾ ആരംഭിച്ചെന്നും നീരജ് പറഞ്ഞു.
പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കോർഡ് ജേതാവായ (98.48 മീറ്റർ) അൻപത്തൊൻപതുകാരൻ ഷെലസ്നി, കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിലാണ് നീരജിന്റെ പരിശീലകനായെത്തിയത്. ജാവലിൻത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ പിന്നിട്ടതായിരുന്നു ഷെലസ്നിയ്ക്കൊപ്പമുള്ള നീരജിന്റെ വലിയ നേട്ടം.
കഴിഞ്ഞ സീസണിലെ ഡയമണ്ട് ലീഗ് മീറ്റുകളിൽ വിജയക്കുതിപ്പ് നടത്തിയെങ്കിലും ടോക്കിയോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ നീരജിന് വലിയ തിരിച്ചടി നേരിട്ടു. 2023ൽ ലോക ചാംപ്യനായിരുന്ന നീരജിന് 2025ലെ ചാംപ്യൻഷിപ്പിൽ ലഭിച്ചത് എട്ടാം സ്ഥാനം മാത്രമാണ്. പരുക്കുകളെത്തുടർന്ന് കഴിഞ്ഞ സീസണിൽ ഒട്ടേറെ മത്സരങ്ങളിൽനിന്ന് നീരജിന് പിൻമാറേണ്ടി വന്നിരുന്നു.
English Summary:








English (US) ·