Published: April 25 , 2025 10:10 AM IST
1 minute Read
ലഹോർ ∙ മേയ് 24ന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻത്രോ മത്സരത്തിൽ ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം പങ്കെടുക്കില്ല. അർഷാദിനെ നീരജ് ക്ഷണിച്ചിരുന്നെങ്കിലും ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അർഷാദ് മത്സരത്തിൽനിന്നു പിൻമാറുകയായിരുന്നു.
ഏഷ്യൻ ചാംപ്യൻഷിപ്പിനായി മേയ് 22ന് ദക്ഷിണ കൊറിയയിലേക്കു തിരിക്കുമെന്ന് അർഷാദ് നദീം അറിയിച്ചു. നീരജ് ചോപ്രയും ലോകത്തെ മുൻനിര ജാവലിൻത്രോ താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന മത്സരമാണ് ‘നീരജ് ചോപ്ര ക്ലാസിക്’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ജെഎസ്ഡബ്ല്യു സ്പോർട്സുമാണ് സംഘാടകർ. വേൾഡ് അത്‌ലറ്റിക്സ് എ കാറ്റഗറി മത്സരമാണിത്.
English Summary:








English (US) ·