Published: May 15 , 2025 05:58 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര ഈ മാസം പോളണ്ടിൽ മത്സരത്തിനിറങ്ങും. 23ന് നടക്കുന്ന യാനൂസ് കുസോഷിൻസ്കി മെമ്മോറിയൽ അത്‍ലറ്റിക് മീറ്റിൽ 2 തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് അടക്കമുള്ള താരങ്ങൾ നീരജിനൊപ്പം മത്സരിക്കും. 24നു ബെംഗളൂരുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന നീരജ് ചോപ്ര ക്ലാസിക് മത്സരം ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തെത്തുടർന്ന് മാറ്റിയിരുന്നു. തുടർന്നാണ് പോളണ്ടിൽ മത്സരിക്കാൻ നീരജ് തീരുമാനിച്ചത്. നാളെ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിലും നീരജ് പങ്കെടുക്കുന്നുണ്ട്.
നീരജ് ഇനി ലഫ്. കേണൽ നീരജ് ചോപ്രയ്ക്കു ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്‌റ്റനന്റ് കേണൽ പദവി അനുവദിച്ചു. ഏപ്രിൽ 16 മുതൽ മുൻകാല പ്രാബല്യത്തോടെയാണു പദവി അനുവദിച്ചുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം. കരസേനയിൽ സുബേദാർ മേജർ റാങ്കിലായിരുന്ന നീരജ് വിരമിച്ചതിനെത്തുടർന്നാണു ടെറിട്ടോറിയൽ ആർമിയുടെ അംഗീകാരം അനുവദിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി ഉൾപ്പെടെയുള്ള കായികതാരങ്ങൾ ടെറിട്ടോറിയൽ ആർമിയിലുണ്ട്.
English Summary:








English (US) ·