Published: May 23 , 2025 10:41 AM IST
1 minute Read
വാഴ്സോ (പോളണ്ട്) ∙ ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിട്ട് ആത്മവിശ്വാസമുയർത്തിയ നീരജ് ചോപ്ര ഇന്നു വീണ്ടും മത്സരക്കളത്തിൽ. പോളണ്ടിൽ യാനൂസ് കുസോഷിൻസ്കി മെമ്മോറിയൽ മീറ്റിലാണ് സീസണിലെ മൂന്നാം മത്സരത്തിനായി നീരജ് ഇറങ്ങുന്നത്.
കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ പിന്നിട്ട നീരജ് (90.23 മീറ്റർ), ആ ലക്ഷ്യത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടിരുന്നു. ദോഹയിൽ നീരജിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയ ജർമനിയുടെ ജൂലിയൻ വെബർ അടക്കമുള്ള മുൻനിര താരങ്ങൾ ഇന്നു പോളണ്ടിലും മത്സരത്തിനുണ്ട്.
English Summary:








English (US) ·