നെഗറ്റീവുകൾ മായുന്നു; കണ്ടവർ പറയുന്നു, ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ

4 months ago 5

02 September 2025, 02:18 PM IST

Odum Kuthira Chadum Kuthira

ഓടും കുതിര ചാടും കുതിര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ഓണപ്പടങ്ങൾ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ കല്യാണി ചിത്രമായ ഓടും കുതിര ചാടും കുതിര. സിനിമകണ്ട് ഇഷ്ടപ്പെട്ടവരുടെ മൗത്ത് പബ്ലിസിറ്റികൊണ്ട് സിനിമ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.

നെ​ഗറ്റീവ് പ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ചിത്രം മുന്നേറുന്നത്. തുടക്കം മുതൽ അവസാനം വരെയുള്ള ചിരിയാണ് ചിത്രത്തിന്റെ പ്രത്യേകത. സിനിമ ഇപ്പോൾ കുടുംബങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഓണത്തിന് ഇറങ്ങിയ സിനിമ കളിൽ കുടുംബസമേതം തിയേറ്ററിൽ പോയി കാണാൻ കഴിയുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയുന്നു. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്.

Content Highlights: Fahadh Faasil and Kalyani Priyadarshan starrer Odum Kuthira Chadum Kuthira wins hearts

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article